നല്ല നാളേക്കായ്.....


സ്നേഹം വിതച്ചിടാം
നന്മകള്‍ കൊയ്തിടാം,
കാലമിതത്രയും ചിങ്ങമാക്കാം,
ഒരുനൂറാശയാല്‍ ചിറകുവിരിക്കാം,
നല്ലൊരു നാളയെ കാതോര്‍ത്തിടാം....
അമ്മയെന്നാദ്യം പഠിപ്പിച്ച അഛ്ചനും,
നെറ്റിയില്‍ ചുംബന കുറിതൊട്ടൊരമ്മയും,
ചൊല്ലിപ്പഠിപ്പിച്ച ശ്ലോകങ്ങളെന്നുമെന്‍
ഉള്ളിന്റെയുള്ളില്‍ നിറഞ്ഞിടുന്നു...


കഥകള്‍ പറഞ്ഞന്നുറക്കിയ മുത്തശ്ശി,
മാനത്തിരുന്ന് വടിയെടുത്തു,
ശാസിച്ചിടുന്നതും കേട്ടുണര്‍ന്നു ഞാന്‍,
പിന്നിട്ട വഴിയെ മറന്നിടാതെ....‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദും സംഘവും ശബ്ദം നല്‍കി..

6 comments:

മഴത്തുള്ളി said...

ആര്‍ബി,

“അമ്മയെന്നാദ്യം പഠിപ്പിച്ച അഛ്ചനും,
നെറ്റിയില്‍ ചുംബന കുറിതൊട്ടൊരമ്മയും,
ചൊല്ലിപ്പഠിപ്പിച്ച ശ്ലോകങ്ങളെന്നുമെന്‍
ഉള്ളിന്റെയുള്ളില്‍ നിറഞ്ഞിടുന്നു...“

ഈ വരികള്‍ അതീവ ഹൃദ്യമായി. ഇനിയും ഇങ്ങനെ നല്ല ഈണത്തിലുള്ള കവിതകള്‍ എഴുതൂ.

ആശംസകള്‍.

ഷംസ്-കിഴാടയില്‍ said...

ഗതകാല സ്മരണയില്‍ വിരിഞ്ഞ..
ഈ കവിതയ്ക് ഒരു സംഗീതം...

ഇതൊരു നല്ല അനുഭവം തന്നെ...
നിന്റെ വിസ്മയങ്ങള്‍ തുടരട്ടെ...

എന്റെ എല്ലാ ഭാവുകങ്ങളും...

മുസിരിസ് said...

കഥകള്‍ പറഞ്ഞന്നുറക്കിയ മുത്തശ്ശി,
മാനത്തിരുന്ന് വടിയെടുത്തു,
ശാസിച്ചിടുന്നതും കേട്ടുണര്‍ന്നു ഞാന്‍,
പിന്നിട്ട വഴിയെ മറന്നിടാതെ....

കൊള്ളാം ഈ വരികള്‍ റിയാസേ

വേണു venu said...

മാനത്തിരുന്നു് വടിയെടുക്കുന്ന മുത്തശ്ശിയും അമ്മയെന്നാദ്യം പഠിപ്പിച്ച അച്ഛനും ഇഷ്ടമായി.
നല്ല മനോഹരമായ കുഞ്ഞു വരികള്‍‍. ഈണത്തിലായ വരികളുടെ റിക്കോര്‍ഡുണ്ടെങ്കില്‍‍ ‍ പോസ്റ്റു ചെയ്യൂക.:)

SAMBHUSREE said...

My dear friend,

You are a man born with real talent. Keep writing more and more. Best wishes..

SAMBHUSREE said...

My dear friend....

You are a man born with the real talent. Keep writing more and more. Best wishes....