ബാല്യം


പെറ്റുവീണന്നു മുതല്‍
കരഞ്ഞ്,
ചിരിച്ച്,
അമ്മതന്‍ ലാളനയില്‍ കൊഞ്ചി,
പരുക്കന്‍ വാദ്യാരെ,
ചൂരലടി വാങ്ങി,
കാതിനും കൈക്കും തന്ന
ചെഞ്ചന്ദ്രികയിലൂതി,
പിന്നെന്നോ..അമ്പലം തോറും,
നീലനായ് -പമ്മി
രാധകളേം കാത്ത്,
ശേഷമൊരുത്തിയെ
മിന്നുകെട്ടി,
അവള്‍ക്കൊരു “പെമ്പര്‍ന്നോനായ്”
അവളുടെമോന്റച്ഛനായി,
അപ്പൂപ്പനായിങ്ങനെ
ജീവിച്ചുതീര്‍ക്കുമ്പോഴും,
നഷ്ടമായെന്ന് തോന്നുന്നു,
എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും....






ഉണ്ണിതട്ട- വാഴയുടെ പൂവ്

5 comments:

ആര്‍ബി said...

എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും........

ശ്രീ said...

നന്നായിരിക്കുന്നു. നഷ്ട ബാല്യം !
:)

ഷംസ്-കിഴാടയില്‍ said...

ഉണ്ണിമാങ്ങയും,ഉപ്പും പുളിമരവും ഊഞ്ഞാലും അങ്ങിനെ ഇന്നും മായാത്ത ഓര്‍മകളിലൂടെ ഒരു യാത്ര...

നന്നായിരിക്കുന്നു...

ഹാരിസ്‌ എടവന said...

ജീവിതത്തിലെ സുന്ദരമായ കാലം

ബാല്യത്തെ സ്മരിപ്പിക്കാന്‍ കഴിയുന്നുണ്ടു
കവിതക്കു.

Ajith Polakulath said...

ബാല്യകാലം ഓര്‍മ്മ വന്നു

കൊച്ചുവരികള്‍
നന്നായി.. എങ്കിലും ഒന്ന് കൂടി ചുരുക്കി എഴുതാമായിരുന്നു?

ബാല്യകാലം എല്ലാവര്‍ക്കും നഷ്ടപ്പെടുന്നത് ഒരു വിഷയമല്ല.. ബാല്യകാലത്ത് എന്താ നഷ്ടപ്പെട്ടത് എന്നുള്ളത് ഒരു വിഷയമാക്കാമായിരുന്നു..

ബാല്യകാലങ്ങളില്‍ പരിചരണ, വ്യക്തമായ മാര്‍ഗ്ഗദര്‍ശം കിട്ടാത്തവര്‍ .. അച്ഛനായാലും, അപ്പൂപ്പനായാലും അതിന്റെ പോരായ്മകള്‍ തീര്‍ച്ചയായും കൂടെയുണ്ടാവും..

(വലിയ മരത്തിന് താഴെ നില്‍ക്കുന്ന ചെടി, അതിന് വന്‍ മരം വളരാന്‍ വഴികൊടുത്തില്ലെങ്കില്‍.. തന്റെ വന്‍ശിഖിരങ്ങളും ഇടതൂര്‍ന്ന ഇലകളും ചേര്‍ത്ത് വച്ച് ഒരു മറയാക്കി ചെറിയ ചെടിയെ സൂര്യരശ്മികളില്‍ നിന്നും മറക്കുകയെങ്കില്‍.. ആ കൊച്ച് ചെടി സൂര്യ പ്രകാശം തേടി വളഞ്ഞും ചെരിഞ്ഞും വളര്‍ന്ന് വിരൂപിയാകുന്നു)