
പിന്നിട്ടതെല്ലാം നൊമ്പരങ്ങള്‍...
വന്നണയുന്നതോ വെമ്പലുകള്‍...
ആരോരുമറിയാതെ,
കണ്ണീര്‍ കയങ്ങളില്‍,
ഊളിയിട്ടുഴലുന്നു-
ത്യാഗിയായ് നീ.....
കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....
വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാറ്റു പോല്‍......