
പൂവിന്‍ മധു നുകര്‍ന്ന്
കാര്‍വണ്ട്,
അക്കരെ കാണ്ടൊരു
ചോലയില്‍ മുങ്ങി
തിരിയെ വന്നപ്പോള്‍,
സുന്ദരന്‍ ശലഭം,
തന്‍ പൂവിലുമ്മവെച്ച്,
വിറയാര്‍ന്ന
ചിറകുകള-
ടക്കാന്‍ ശ്രമിച്ച്,
രതിയാസ്വദിക്കുന്നു,,.....!!
ഒരു ഏങ്ങലായുറ്റിയ
മിഴിനീര്‍ തുടച്ച്,
മറ്റൊരു സുന്ദരിപ്പൂ-
വിരിയുമെന്നാശിച്ച്,
കരിവണ്ട് - വീണ്ടും
തിരികെ പറന്നത്,
മൌനിയായ്,
സ്ത:ബ്ദനായ്
നോക്കിനിന്നുഞാന്‍.........