മൂന്നാം പക്കവും കഴിഞ്ഞു..
മടക്കമായോരോരുത്തരും..!!
ഇനിയീ കോലായില്‍,
അഛന്റെയൊരു പടം തൂങ്ങണം...
മൂവന്തിയിലെന്നും,
തിരി തെളിയിക്കാന്‍...
കല്യാണ ഫോട്ടോയില്‍,
മുടി വെളുത്തിട്ടില്ലാത്ത-
കട്ടിമീശയുമായൊരു - ചുള്ളന്
പയ്യനാണഛന്‍...
സപ്തതിയിലഛന്,
പല്ലില്ല,-
മുടിമുക്കാലുമില്ല..!!
വാടിക്കരിഞ്ഞടുക്കുകളായ
വയസ്സന് മുഖം....!!
“അയ്യേ..!!
ഇതിവിടെ വെക്കാന്‍,
നാണക്കേടും”....
കമ്പ്യൂട്ടറില്‍,
ഫോട്ടോഷോപ്പിലിട്ടൊന്ന്,
വെളുപ്പിച്ച്,
മുടീവെച്ച്,
മിനുക്കിയെടുത്തപ്പോള്‍,
“കൊള്ളാം....
തന്റേടീയായി പറയാം,
“ഇതാണെന്റെയഛന്‍...”
സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന് കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ..
അമ്മക്കു പിന്നിലായ് ഞാനും,
ഡാര്‍വിനൊരു പിന്‍ഗാമിയായ്
തലകുനിച്ച്
തെല്ലൊരഹങ്കാരിയായ്.....!!!
13 comments:
മൂന്നാം പക്കവും കഴിഞ്ഞു..
മടക്കമായോരോരുത്തരും..!!
ഇനിയീ കോലായിലൊരു,
അഛന്റെ പടം തൂങ്ങണം...
മൂവന്തിയിലെന്നും,
തിരി തെളിയിക്കാന്‍...
കല്യാണ ഫോട്ടോയില്‍,
മുടി വെളുത്തിട്ടില്ലാത്ത-
കട്ടിമീശയുമായൊരു - ചുള്ളന്
പയ്യനാണഛന്‍...
സപ്തതിയിലഛന്,
പല്ലില്ല,-
മുടിമുക്കാലുമില്ല..!!
വാടിക്കരിഞ്ഞടുക്കുകളായ
വയസ്സന് മുഖം....!!
“അയ്യേ..!!
ഇതിവിടെ വെക്കാന്‍,
നാണക്കേടും”....
കമ്പ്യൂട്ടറില്‍,
ഫോട്ടോഷോപ്പിലിട്ടൊന്ന്,
വെളുപ്പിച്ച്,
മുടീവെച്ച്,
മിനുക്കിയെടുത്തപ്പോള്‍,
“കൊള്ളാം....
തന്റേടീയായി പറയാം,
“ഇതാണെന്റെയഛന്‍...”
സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന് കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ..
അമ്മക്കു പിന്നിലായ് ഞാനും,
ഡാര്‍വിനൊരു പിന്‍ഗാമിയായ്
തലകുനിച്
തെല്ലൊരഹങ്കാരത്തോടെ...!!!
my first comment for blog readers and my original comment for you as
നശ്വരമാം ജീവിതം,
ക്ഷണികമെന്നോര്‍ക്കുക.
നിന് ക്ഷണികമാം ജീവിതം,
അനശ്വരമാക്കിടാന്‍ ശ്രമിക്കുക.
നന്നായിട്ടുണ്ട്! കലക്കന്‍ കവിത.
എല്ലാ ഭാവുകങ്ങളും.
പേരു കേട്ടപ്പോള്‍ ഏതോ ടെക്നിക്കല്‍ കാര്യമായിരിക്കും എന്നു വിചാരിച്ചു.
കൊള്ളാം..കവിത നന്നായിട്ടുണ്ട്..
“സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന് കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ..“
നല്ല കവിത...തലകെട്ട് കിടിലന്‍..
കവിത കൊള്ളാം. (പടത്തിലെങ്കിലും അച്ചന് ഗ്ലാമര്‍ വരുത്താന്‍ ശ്രമിക്കുന്ന പുതിയ തലമുറ, അല്ലേ)
ആധുനികതയ്ക്കായുള്ള പരക്കം പാച്ചിലില്‍ നഷ്ടപ്പെടുന്നത് നിഷ്കളങ്കതയുടെ മറ്റൊരു മുഖമാണ്..
അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക് നന്ദി...
ആര്‍ബി,
ഇന്നത്തെ തലമുറയുടെ ഒരു മുഖം. :)
നന്നായിരിക്കുന്നു കവിത.
നന്നായി
നന്നായിട്ടുണ്ട്---";
നന്നായിട്ടുണ്ട്---"; പeക്ഷ.....
"ഫോട്ടോഷോപ്പ്.."
ഫോട്ടോഷോപ്പിനെ പോലും വെറുതെ വിടില്ലാലേ.ന്നെപ്പോലുള്ളോര് ജീവിച്ച് പൊക്കോട്ടെ മോനേ :)
മൂര്‍ത്തി പറഞ്ഞ പോലെ വല്ല ട്യൂട്ടോറിയലും ആണെന്ന് കരുതി തലക്കെട്ട് കണ്ടപ്പോള്‍.വേറിട്ട ചിന്ത ആര്‍ബീ.അഭിനന്ദനംസ്.
ഏയ് ഓട്ടോ:സഗീര്ക്ക എന്താ ഉദ്ധേശിച്ചേന്ന് അനക്കറ്യോ ആര്ബ്യേ :(
ഇതാണു നീ ഇങിനെയാവണം നീ ഇങിനെ എകില് ഇനിയും ............കാതിരികുന്നു
Post a Comment