കൊളേജ് ബസ്സിനുള്ളൊരു-
രൂപ കിട്ടാന്‍,
ഉപ്പ അന്നേല്‍പ്പിച്ചതാ.
കടക്കാരന്‍ ചേക്കൂനെ..
രൂപ കിട്ടാന്‍,
ഉപ്പ അന്നേല്‍പ്പിച്ചതാ.
കടക്കാരന്‍ ചേക്കൂനെ..
“പണമില്ലെങ്കിലെന്തിന്,
തോളിലൊരു ബാഗും,
ഇന്‍സൈഡുമായി,
വേഷം കെട്ടണം..??”
ഇന്നുമൊരു പ്രതികാരമായിട്ടാ..
കുബേരന്റെ ചോദ്യം
കനലായെരിയുന്നുള്ളില്‍..
ഒപ്പം,
അപമാനിതനായെന്‍
ഉപ്പയുടെ മുഖവും..
ഉപ്പയുടെ മുഖവും..
കാലങ്ങള്‍ കഴിഞ്ഞിന്നലെ,
ഒമ്പതു രൂപക്കൊരു കിലോ-
കപ്പലണ്ടി വാങ്ങി,
ബാക്കിയിരിക്കട്ടെന്ന്
പറയാന്‍..
കണ്ണീരായുറ്റിയ-
അമര്‍ഷമെന്നെ,
അനുവദിച്ചില്ല....!!!
9 comments:
“പണമില്ലെങ്കിലെന്തിന്,
തോളിലൊരു ബഗും,
ഇന്‍സൈടുമായി,
വേഷം കെട്ടണം..??”
manassilaavathathu poley
ഇക്കാലത്ത് അങ്ങിനെ പഠനം നടത്തുന്നവര്‍ ചുരുക്കമായിരിക്കും....എന്റെ കയ്യില്‍ കോളേജിലെത്താനും തിരിച്ച് വരാനുമുള്ള കാശ് മാത്രമെ ഉണ്‍ടായിരുന്നുള്ളൂ..ഭക്ഷണത്തിന്‍ വീട്ടില്‍ നിന്നും കാശ് വകയിരുത്തിയിരുന്നില്ല...പിന്നെ അങ്ങിനെ കിട്ടുന്ന കാശ് കൊണ്‍ട് ഉച്ചയൂണ്‍ കഴിക്കുന്നതിനു പകരം രാവിലെ ഒരു കട്ടന്‍ ചായകഴിച്ച് വരുന്ന എന്റെ സുഹൃത്തുക്കളെ കൂട്ടി ഇക്കായുടെ കടയില്‍ നിന്നും ഓരോ ചായ കുടിച്ചാല്‍ എനിക്ക് വിശപ്പകറ്റാന്‍ കഴിഞ്ഞിരുന്നു....മനസ്സിലെവിടെയോ ഒരു നനവുണ്‍ടാക്കി...ഈ പോസ്റ്റ്..
നന്നായി..
ഉള്ളിലുണര്‍ന്ന അമര്‍ഷം പങ്കു വെക്കാന്‍ കഴിഞ്ഞ വരികള്‍
ക്ഷമിക്കണം എന്താ ഉദ്ധേശിച്ചത്?
അമര്‍ഷകാരണം മനസ്സിലായില്ല, കവി എന്തോ വിഴുങ്ങിയത് പോലെ...
ഒന്ന് വിശദീകരിക്കൂ റിയാസേ..
എന്റെ കൊളേജ് കാലമാണ്.. കുടനന്നാക്കുന്നയാളായിരുന്നു എന്റെ ഉപ്പ.. എന്നും രാവിലെ 1 രൂപ ഞാന്‍ ചോദിക്കും.. ഒരിക്കല്‍ ചോദിച്ചപ്പോള്‍ അടുത്തുള്ള കടയില്‍ നിന്നും വാങ്ങി തന്നു,, പിന്നീട് പലപ്പോഴും.. ഒരിക്കല്‍ ഞാന്‍ അവിടെ ചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ എന്നോട് പരഞ്ഞ വാക്കുകളാണിത്.. അദ്ദേഹവും തരുന്നെങ്കില്‍ തന്നെ അവിടെ കുറെ കാത്തു നില്‍ക്കണം
ഡിഗ്രി കഴിഞ്ഞ്..കാലം കടന്ന് പോയി..
പ്രവാസത്തിന്റെ അവധിയില്‍ നാട്ടില്‍ പൊയപ്പോള്‍ അവിടുന്നൊരു സാധനം വാങ്ങാന്‍ ചെന്നപ്പോള്‍ എനിക്കു പണ്ടത്തെ ആാ കാര്യമാണ് ഓര്‍മ്മവന്നത്.
അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി...
റിയാസ്,കവിത നന്നായി..നിങ്ങള്‍ക്കറിയാവുന്ന ഖത്തറിലെ ബ്ലോഗുകരുടെ ഒരു ലിസ്റ്റ് എനിക്കയച്ചു തരിക
Post a Comment