മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???

4 comments:

ഷംസ്-കിഴാടയില്‍ said...

ഈ സന്ധ്യയുടെ മുറ്റത്തിനിയും...നന്‍മകള്‍ വിരിയാന്‍ ....ശവം തീനിപ്പക്ഷികളുടെ തീ നോട്ടത്തില്‍ നിന്ന്..രക്ഷിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം...

ആര്‍ബി said...

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???

ദിലീപ് വിശ്വനാഥ് said...

നല്ല കവിത.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍