എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!
കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..
“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..
കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!
കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..
“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..
കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“
*ചെന്തെരു- ചുവന്ന തെരുവ് (ബോംബെ)
3 comments:
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..
ചിന്ത ഓണ്‍ലൈന്‍ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
http://www.chintha.com/node/2993
നല്ല വരികള്‍.
മനോഹരമായ ബ്ലോഗ് ആര്‍ബീ!
-ഇന്നാ ഈ വഴി വരാന്‍ പറ്റിയത്.
Post a Comment