മുല്ലപെരിയാര്‍ - വരുംകാല ചിന്ത..


തമിഴനും മലയാളിയും തമ്മില്‍ തല്ലി,
ഒരിക്കല്‍ മുല്ലപെരിയാര്‍ പൊട്ടുകയാണെകില്‍, ശേഷം ചരിത്ര താളൂകളില്‍ വായിക്കപ്പെടുന്നത്.. എന്റെ ചിന്തയില്‍...


പാഠം ഒന്ന്,..
പാണനും കോതയും..
നീരൊക്കെ വറ്റി,
ഉയിര്‍ വറ്റും വരെ,
കമിതാക്കളായവര്‍..!!

അണ്ണനുമേട്ടനുമിടയിലെ,
വാക് പയറ്റിന്‍,
രക്തസാക്ഷികള്‍..

വിജനമാം കാനനം,
സ്വര്‍ഗ്ഗമാക്കിയോര്‍..
നാലു മുളംകുറ്റികളില്‍,
താജ്മഹല്‍ തീര്‍ത്തവര്‍.
അനന്തമാമോളങ്ങള്‍,
സ്നേഹാമൃതാക്കിയോര്‍..

പാണന്‍..??
ഒരു പിടിയരിയുമായ്,
കൂടണയാന്‍ വെമ്പി-
എല്ലുരുക്കുന്നു..!
മുന്‍ വഴി- പിന്‍ വഴി,
ശ്വസിക്കാനാവതെ,
തൂമ്പയേം, മണ്ണിനേം,
തോല്‍പ്പിച്ചവന്‍..

കോത..??
നിറമറ്റ മുടി കോതി,
യൌവ്വനമാക്കിയോള്‍..
അരവയറിന്‍ വിളിയിലും,
പാണനെയറിഞ്ഞവള്‍..!

കൊയ്ത്തു പാട്ടിന്‍,
ഈണത്താല്‍ -തന്‍
വയര്‍ നിറച്ചവള്‍..!!

പാഠം രണ്ടില്‍,
അവര്‍ മരിക്കുമോ..!!
ആവോ..??

മല കേറിയോരൊന്നും,
കണ്ടില്ലയവരെ..!
വെള്ളമെന്നുള്‍ഭയത്താല്‍..
കൈകോര്‍ത്തുറങ്ങുന്നു..!!
പാതിയുറക്കത്തിലും,
ഇണകൂടെയെന്നോര്‍ക്കുന്നു..

വാക്കുകള്‍ ബാക്കിയായ്-
വ്യവഹാരവും..
അണപൊട്ടി - ഒരുനാള്‍
ദൈവ രോഷമൊഴുകി..
പാണന്റെ താജും,
ഓര്‍മ്മയായ് മണ്ണില്‍..
സ്നേഹം വെച്ചൂറ്റിയ..
ഓട്ടക്കലങ്ങളും...

മൂന്നാം പക്കം - കണ്ടവര്‍
മൂക്കു പൊത്തി നിന്നു..
കൈകോര്‍ത്തഴുകിയ,
പാഴ് പിണങ്ങള്‍....!!!!!
മണ്ണോടു ചേര്‍ന്ന്,
മണ്ണാവുന്നു മെല്ലെ.....

8 comments:

ആര്‍ബി said...

തമിഴനും മലയാളിയും തമ്മില്‍ തല്ലി,
ഒരിക്കല്‍ മുല്ലപെരിയാര്‍ പൊട്ടുകയാണെകില്‍, ശേഷം ചരിത്ര താളൂകളില്‍ വായിക്കപ്പെടുന്നത്.. എന്റെ ചിന്തയില്‍...

Anonymous said...
This comment has been removed by a blog administrator.
Sapna Anu B.George said...

എന്തിനാ ഇത്ര ദുഷ്ട ദൂര ചിന്തകള്‍???

ആര്‍ബി said...

അങ്ങനെ ഒന്നു സങ്കല്പിചെന്നേ ഉള്ളൂ..
ഇങ്ങനെയൊനും ഒരിക്കലും സംഭവിക്കരുതേ എന്നു തന്നെയാണു പ്രാര്‍ഥന...!!!

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
നിരക്ഷരൻ said...

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ 50 ലക്ഷം ജനങ്ങള്‍ ചത്തൊടുങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് സംഭവിക്കാതിരിക്കട്ടെ, ആരും മൂക്കുപൊത്തി നില്‍ക്കാനിടയാവാതിരിക്കട്ടെ.