ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്കതിര് കൊയ്തെടെക്കും..
പാടത്തെ ചേറില്‍ മലക്കം മറിഞ്ഞൊന്ന്,
തിത്തകം തയ്യകം ആര്‍ത്തിടേണം,
അങ്ങേകരയിലെ കാര്‍ത്യാനിയമ്മേടെ,
കുറിയരികഞ്ഞികുടിച്ചീടണം...
ഇക്കുറിപാടത്തെ കൊയ്ത്തിനായീ-
ഞാനുമെന്നച്ഛന്റെ കൂടെ വരും....
വാനിന്റെ തൂണുപോലംബരചുംബികള്‍,
ഒരുയുഗമത്രയും കാര്‍ന്നുതിന്നു..
മരുഭൂപൊഴിക്കുന്ന കണ്ണുനീര്‍തുള്ളിപോല്‍-
എന്നോര്‍മ്മയെല്ലാം വരണ്ടിടുന്നു..
തുമ്പിയും തൂമ്പയും മാടി വിളിച്ചിടും
നിദ്രകള്‍ മാത്രമെന്‍ കൂട്ടിനായി...
ആരോ പാടുന്ന ദപ്പു പാട്ടിന്നീണം-
ഇന്നെന്‍ മിഴികള്‍ക്ക് താരാട്ടുമായ്....
ഇനിയെന്റെയച്ചനെ കണ്ടിടേണം...
പാടത്തിറങ്ങി കൊയ്തിടേണം....!
ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്കതിര് കൊയ്തെടെക്കും..
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്കതിര് കൊയ്തെടെക്കും..
യന്ത്രങ്ങള്‍ വന്ന് കൊയ്യട്ടെ......!!!!!
മകനേ മറക്ക നീ -
നിന്നച്ഛനെ,
നിന്നച്ഛന്‍ നടന്നൊരാ വരമ്പിനെ,
നനവേറ്റ ചേറിനെ,
ചേറിലെ ഞണ്ടിനെ, മീനിനെ,
മറക്ക നീ-
മകനേ.. മറക്ക നീ...
വേനലിരമ്പം വന്ന രാവില്‍,
സര്‍വ്വതും മുങ്ങിയശേഷമായി..
നമ്മളു കൊയ്ത -
വയലുകളൊക്കെയും,
നമ്മുടേതാവാന്‍ മറന്നുപോയീ....
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന് നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
വിയര്‍പ്പിനെ സൂര്യന്
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന് നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
കരിവാണ്ട തോളത്ത് കറ്റയേല്‍ക്കും മുമ്പ്-
ഉത്തരമച്ഛനെ താങ്ങി നിന്നു..
ചാണകം തഴുകിയാ
മുറ്റത്ത് കോണിലായ്,
പൂവാലി മാത്രം കരഞ്ഞു നിന്നൂ....
പിറ്റേന്ന് കൊടികളിറങ്ങി പലതായി,
കൊയ്ത്ത് പാട്ടും മുഴങ്ങി വീണ്ടും,
പാര്‍ട്ടിയും ബന്ദും തീര്‍ന്നിട്ട് കൊയ്യാ-
മെന്നവര്‍ പാടി പതിയെ മുങ്ങി..!!
മകനേ മറക്ക നീ
മറക്ക നീയെല്ലാം..
തുമ്പിയും തൂമ്പയും,
കുറീയരിക്കഞ്ഞിയും,
എല്ലാം മറന്ന് നീ-
പതിയെ മയങ്ങുക,
യന്ത്രങ്ങള്‍ വന്നിതും കൊയ്തിടട്ടെ......!!!!!
5 comments:
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന് നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
ഈ കൊയ്ത്ത് മന്‍സില്‍ പോയക്കാലത്തിന്റെ ഒരു സൌന്ദര്യം ഉണ്ടാക്കി നല്ല കവിത
പഴമയും,പുതുമയും,
നാണയപുറങ്ങള്‍ പോലെ,
രണ്ടു പുറങ്ങളായ് നിന്നു.
കവിതകളും;പിന്നെ ഹ്ര്യദയവിശാലത വിളിചോതുന്നു കരുത്തു പകരാത്തയാഥാര്‍ത്യം.
നല്ല കവിത
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
രാവിലെ എഴുന്നേറ്റ് സൂര്യനെ കാണുക.കണ്ണ് കൂടുതല്‍ തെളിയും
Post a Comment