നദി


അന്ന്
കാട്ടില്‍ ഞാനേക,
മധുരപതിനേഴിന്‍,
ശാലീന- കന്യക.

ഇന്ന്
ഒരാര്‍ത്തിയാല്‍
നഗരം പുല്‍കി
പലരും, തൊട്ട് - തലോടി,
ഞാനും , ..............
ഇനി
ഈ വിയര്‍പ്പും,
ഉപ്പും,
പകലെന്തിയോളമിരമ്പവും,
തെല്ല് പരിഭവമെന്തിന് ?
നഗരമല്ലേ....

7 comments:

ആര്‍ബി said...

നാഗരികതയുടെ ചതിക്കുഴികളില്‍ പെട്ട ഒരായിരം സ്ത്രീ ജന്മങ്ങള്‍ക്കും,, നമ്മളാല്‍ ഇല്ലാതാക്കപെട്ട കേരളത്തിന്റെ നദികള്‍ക്കും ഈ അക്ഷരങ്ങള്‍ സമര്‍പ്പിക്കുന്നു...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അല്ല ഇത് നഗരമല്ല നരഗമാണ്!നല്ല കവിത.

Saheer Abdullah said...

നല്ല കവിത...ആശംസകള്‍

നിരക്ഷരൻ said...

കൊള്ളാം കുട്ടിക്കവിത.

Ajith Polakulath said...

വരികള്‍ വറ്റാതിരിക്കട്ടെ!

ജെ പി വെട്ടിയാട്ടില്‍ said...

ചെറുതാണെങ്കിലും വളരെ മാധുര്യമുള്ള വരികള്‍

kanakkoor said...

നല്ല കവിത...എങ്കിലും അല്‍പ്പം കൂടി വിശാലം ആക്കാമായിരുന്നു.