നീല കളറുള്ള പേന.


കന്നിപ്രസവത്തില്‍,
സ്നേഹാക്ഷരങ്ങള്‍...
തുടര്‍ന്നൊരുപാട്,
കനവുകള്‍... നിനവുകള്‍...
പിന്നീടൊക്കെയും,
പരാതികള്‍...
വൈകല്യം തീണ്ടിയ
കണ്ണീര്‍ പൂക്കള്‍...
അവസാന സന്തതിയായൊരു
ചരമക്കുറിപ്പും...!
നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....

9 comments:

ആര്‍ബി said...

നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....

ശ്രീ said...

കഷ്ടം. പേനയും മനസ്സും അനാഥമാകാതിരിയ്ക്കട്ടെ.

വരവൂരാൻ said...

ആദ്യമായാണിവിടെ .. കല്ലു പെൻസ്സിലുണ്ടാവുമല്ലോ മായാത്ത അക്ഷരങ്ങൾ കുറിക്കാൻ ആശംസകൾ

ഉപാസന || Upasana said...

Good Bhai
:-)

Anonymous said...

തൂലികയിൽ നിറയെ മഷി നിറച്ച് എഴുത്ത് തുടരൂ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനസില് നൊമ്പരമുനര്ത്തുന്ന കവിത!അപ്പൊ ആരാണ് ഈ അനാഥമായ പേനയുടെ ഉടമസ്ഥന്?ആരാണ് ഈ പേന അനാഥമാക്കിയത്?എന്നീ രണ്ട് ചോദ്യങ്ങള് ഇപ്പോഴും അവശേഷിക്കുന്നു!

ആര്‍ബി said...

ആരാണ് ഈ അനാഥമായ പേനയുടെ ഉടമസ്ഥന്?ആരാണ് ഈ പേന അനാഥമാക്കിയത്?

പത്മരാജന്‍ സിനിമ പോലെ ,, അതൊരു സസ്പെന്‍സ് തന്നെയാണ്....ആ സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുന്നു....

അനാഥയാക്കിയവളെ ഞാനും തിരഞ്ഞു കൊണ്ടിരിക്കുകയാണ്.....

പകല്‍കിനാവന്‍ | daYdreaMer said...

നീ കാരണം........‍....??
:(
ക്രിസ്തുമസ്സ് ആശംസകള്‍!

ജിപ്പൂസ് said...

അനക്ക് ഞാനുണ്ട് ആര്‍ബീ...
:)