മുന്‍തളിറിന്റെ പാദുകം


വിശ്രമിക്കാനൊരു നാള്‍,..
തണലിലിരുന്ന,
ന്യൂട്ടന്റെ തലയില്‍,
ചെമപ്പ് നിറമുള്ള-
ഒരാപ്പിള്‍ വീണതാണ്,
സ്വബോധോദയത്തിനും,
ശേഷം,
ഭൂഗുരുത്വ തത്വത്തിനും,
കാരണമായത്..!!

ഇനിയുള്ള കാലം,
കാലും നീട്ടി-
വിശ്രമിക്കാനൊരുങ്ങും,
യാങ്കി തമ്പുരാന്റെ,
തലയിലുതിര്‍ത്ത,
ചോരയില്‍ കുതിര്‍ന്ന-
മുന്‍തളിറിന്റെ പാദുകം,
എന്തു ബോധ്യമാവും നല്‍കുക?
ആ നീച ജന്മത്തിന്???‍

4 comments:

ആര്‍ബി said...

യാങ്കി തമ്പുരാന്റെ,
തലയിലുദിര്‍ത്ത,
ചോരയില്‍ കുതിര്‍ന്ന-
മുന്‍തളിറിന്റെ പാദുകം,
എന്തു ബോധ്യമാവും നല്‍കുക?
ആ നീച ജന്മത്തിന്???‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ കുറച്ചു വരികള്‍!അര്‍ത്ഥവത്തായ വരികള്‍!
ചിന്താത്മകമായേക്കാവുന്ന വരികള്‍!ഇനിയും ഏറെ പറയാനുണ്ട് ഈ കൊച്ചുകവിതയെ കുറിച്ച്!പക്ഷെ അത് മുന്‍‌തളിറി‌ന്റെ വിചാരണക്ക് ശേഷമാകുന്നതാണ് നല്ലത്!!!!!!!!

കാസിം തങ്ങള്‍ said...

നല്ല വരികള്‍.ആ നീച ജന്മത്തിന് ഇത്രിലും വലുത് കിട്ടിയാലും എന്ത് ബോധ്യം വരാന്‍. (ഇപ്പോള്‍ കിട്ടിയത് ഏറ്റവും വലിയ അപമാനം തന്നെ)

ജിപ്പൂസ് said...

ആര്‍ക്കും ഒരു ബോധോദയവും വരുന്നില്ല ആര്‍ബീ.പുതിയ അവതാരത്തില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് സമകാലീന സംഭവങ്ങളും വിളിച്ച് പറയുന്നത്.

ആപ്പിള്‍ വീണതറിഞ്ഞ ചന്തോയം കൊണ്ട് ഞാനുമൊരെണ്ണം പോസ്റ്റിയിരുന്നു.ബൂജാതനായ ദിവസം തന്നെ.അന്ന് അഗ്രിഗേറ്ററുകള്‍ വാങ്ങാനുള്ള കായി കയ്യിലില്ലാത്തതിനാല്‍ അധികമാരും അറുഞ്ഞുമില്ല എത്തി നോക്കീമില്ല.