ഇനി നീയുറങ്ങുകയീ
നദിക്കരയില്‍,
വാരിയന്‍കുന്നന്റെ
ചെഞ്ചോരയുറ്റിയ
മണ് തരികളില്‍
മഴയിരമ്പം കേള്‍ക്കാതെ
വെയിലിന് ശ്വൌര്യമേല്‍ക്കാതെ
കാറ്റിനലര്‍ച്ചയില്ലാതെ..
നീയുറങ്ങുക - സ്വൈര്യമായി..
ചിതറിക്കിടന്ന നൂലിനാല്‍
നിന് പിതാവ് നെയ്തതില്‍
നീ ചേര്‍ത്ത് തുന്നിയ
ഹരിതാഭ നിനക്കായി
തണലേകും നാളെയും..
നിന്മന്ദസ്മിതത്തിലലിഞ്ഞ
ആക്രോശങ്ങള്‍,
കാലടിപുണര്‍ന്ന കവലകള്‍
ശാന്തമാണിന്നും നിന്നെയോര്‍ത്ത്.
നിന് തൂലിക നല്കിയ
അക്ഷരക്കൂട്ടും
പറയാതെ പറഞ്ഞ
ശാസ്യഭാഷ്യങ്ങളും
ആലംബമറ്റയീ
മക്കള്‍ക്ക്
കരുത്താവുമെന്നും..
പകരമായി നല്കാന്
ഒന്നുമില്ല..!
കണ്ണീര്‍തൂവിയ
പ്രാര്‍ത്ഥനയല്ലാതെ....
6 comments:
പ്രിയ നേതാവിന് പ്രാര്‍ത്ഥനയോടെ...
മണ് തരികളില്‍
മഴയിരമ്പം കേള്‍ക്കാതെ
വെയിലിന് ശ്വൌര്യമേല്‍ക്കാതെ
കാറ്റിനലര്‍ച്ചയില്ലാതെ..
നീയുറങ്ങുക - സ്വര്യമായി..പ്രിയ നേതാവിന് പ്രാര്‍ത്ഥനയോടെ...ഞാനും!നന്നായിരിക്കുന്നു റിയാസ്,ഇടക്കിടെയുള്ള ഈ ഓര്‍മ്മപ്പെടുത്തലുകള്‍
പ്രാര്‍ഥനകള്‍...!
വീരേന്ദ്രകുമാര്‍ കുറ്റസമ്മതം നടത്തിയപോലെ
“ഭൂതകാല ജല്പ്പനങ്ങള് വേട്ടയാടിയില്ലാത്ത അപൂര്‍വ്വം ജനനേതാക്കളില്‍ ഗുണമേന്മയുള്ള നേതാവ്.”
പ്രാര്‍ഥനകള്‍...!
ഇന്ന് തിരഞ്ഞാല്‍ കിട്ടാത്ത ഒരു നേതാവ്
Post a Comment