റമീസിന്റെ അലാറം


അയ്യപ്പബൈജുവിനെ പോലെ,
ഒരലാറമുണ്ട്,
*റമീസിന്റെ റൂമില്‍,
ബഡ്ഡിന് കീഴെയൊരു
മൂലയിലായിട്ട്..
രാവിലെയഞ്ചിനെന്നും
പിരടിക്കഞ്ച് കിട്ടിയാലും,
തെറിവിളിക്കാന്‍
ഒരുളുപ്പുമില്ലാതെ
ഉറക്കമുണര്‍ത്തിയവന്റെ -
കൈനീട്ടം വാങ്ങിവെക്കുന്നു
പാവം അലാറം..!!






*ഞങ്ങളുടെ നാട്ടിലെ ഒഴിവാക്കാനാവാത്ത ഒരു കഥാപാത്രമാണ് റമീസ്

7 comments:

ആര്‍ബി said...

റമീസിന്റെ അലാറം

സാല്‍ജോҐsaljo said...

nannaittund...

rafeekedavanna said...

kettittu thanne chiri varunnu........


avan ariyumo?.......

raseesahammed said...

റമീസിന്റെ അലാറം. നല്ലപേര്‌. പക്ഷേ, ആര്‍ബിയേക്കാള്‍, റമീസിനേക്കാളും ആ അലാറം അലോസരപ്പെടുത്തിയത്‌ എന്നെയാണെന്നതാണ്‌ സത്യം. കാരണം, തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന ഞാനടക്കം ആരുണര്‍ന്നാലും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിലുറങ്ങുന്ന റമീസിനെ വിളിച്ചുണര്‍ത്തുന്ന ചുമതല പലപ്പോഴും എനിക്കായിരുന്നല്ലോ.
റമീസിത്‌ വായിച്ചിട്ടെങ്കിലും പുലര്‍ച്ചെത്തന്നെ, കുഞ്ഞ്യാക്കാന്റെ (ഹോം ഫിലിംസ്‌ ഫെയിം) ബനാനാടോക്കും സലാം പറയുന്ന കുട്ടിയും (ഇതൊക്കെയാണ്‌ എന്നെ കൂടുതല്‍ അലോസരപ്പെടുത്തിയ, അലാറത്തിന്‌ അവന്‍ സെറ്റ്‌ ചെയ്യുന്ന ടോണുകള്‍) എന്നെ ശല്യപ്പെടുത്താന്‍ വരില്ലെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. :)
എന്തായാലും നന്നായിട്ടുണ്ട്‌, അഭിനന്ദനങ്ങള്‍..
റമീസിന്റെ സഹോദരന്‍.....

അഭി said...

കൊള്ളാം :)

babu sunil said...

വെയില്‍ ഉദിച്ചാലും അവര്‍ എണീക്കില്ല

നമ്മുടെ നാട്ടില്‍ ഉണ്ട് ഒരു കൂട്ടം പയ്യന്മാര്‍ അവര്‍ വെയില്‍ ഉദിച്ചാലും എണീക്കില്ല......... പിന്നെ അലാറത്തിന്റെ കാര്യം പറയണോ.......

ബാബു വളപ്പില്‍ റിയാദില്‍ നിന്നും


www.edavanna.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റമീസിന്റെ അലാറം നന്നായിരിക്കുന്നു.ഞാനറിയുന്ന കുറേ റമീസുമാരും ഞാനും നീയും ഉള്‍പ്പെട്ടിട്ടുണ്ടാവാം ഈ അലാറത്തില്‍!