നുഴഞ്ഞു കയറ്റം

വിഷമാണെന്നറിയാതെയാണ്,
ബാല്യത്തില്‍
കാഞ്ഞിരകായക്കഴിച്ചത്.
പെട്ടെന്ന് ആമാശയം,
ചെറു-വന്‍ കുടലുകള്‍ ചേര്‍ന്ന്
ഒത്തുപിടിച്ചതിനെ
താഴോട്ട് തള്ളിവിട്ടു.
രക്ഷപ്പെട്ടു...

ഇന്നലെ കോണിയിറങ്ങുമ്പോള്‍
നിലതെറ്റി വിണു,
പിന്നീടെണീറ്റതേയില്ല..
ഉള്ളിലാരോ
നുഴഞ്ഞുകയറിയോ?
ഇന്നോളം കുടിച്ച,
പെപ്സി- കോള..!!
മെക്ക്-ബര്‍ഗര്‍?? അങ്ങനെയാരേലുമാവാം..
എന്നാലും
ഒന്നൊത്തു പിടീക്കാന്‍,
ഒന്നു താഴോട്ടു തള്ളാന്‍
ആര്‍ക്കുമായില്ലേ??
ആരുമൊന്നുമുരിയാടാതെ,
സ്വയം ക്ഷയിക്കുകയായിരുന്നോ??

9 comments:

ആര്‍ബി said...

എന്നാലും
ഒന്നൊത്തു പിടീക്കാന്‍,
ഒന്നു താഴോട്ടു തള്ളാന്‍
ആര്‍ക്കുമായില്ലേ??


പതിയെ പതിയെ ഇന്ത്യയില്‍ സംഭവിക്കുന്നതും..!!!!

റിയാസ് കൂവിൽ said...

vallare nannaayittundu,
cheruthaannenkilum arthavathaaayathu,,..

Unknown said...

ഇന്നലെ കോണിയിറങ്ങുമ്പോള്‍
നിലതെറ്റി വിണു,
പിന്നീടെണീറ്റതേയില്ല..
ഉള്ളിലാരോ
നുഴഞ്ഞുകയറിയോ?

കവിത നന്നായിരിക്കുന്നു. രാജേഷേ, കൂടുതല്‍ നല്ല കവിതകള്‍ക്കായി വീണ്ടും വരാം.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
ആശംസകള്‍...!!
www.tomskonumadam.blogspot.com

mukthaRionism said...

റിയാസെ,

നല്ല കവിത..
ഇജ്ജാള് ഒരു സംഭവാ..

അഭി said...

സ്വയം ക്ഷയിക്കുകയായിരുന്നോ??
കൊള്ളാം നന്നായിരിക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു

Musthafa said...

ഇഷ്റ്റപ്പെട്ടു.
ഇതിന്‍ പിറകില്‍ എന്തെങ്കിലും ഹേതു?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ന് ആമാശയവും
വന്‍-ചെറു കുടലുകളും ചേര്‍ന്ന്
ഒത്തുപിടിച്ചു പെപ്സിയേയും കോക്കിനേയും
മെക്ക്-ബര്‍ഗറിനേയും മറ്റും തള്ളിതാഴെയിടാതെ..... അങ്ങിനെ
സ്വയം ക്ഷയിക്കുന്നു!
ആഗോളവല്‍ക്കരണം അത്രക്ക് മാത്രം നമ്മെ ഉന്മത്തന്മാരാക്കിയിരിക്കുന്നു!

Martin Tom said...

പൊടിഞ്ഞ എല്ലുകളും,
അനക്കമറ്റ അന്തരികാവയവങ്ങളും....
വരാനിരിക്കുന്ന (വന്ന!) വിപത്തിന്റെ കാഹള ധ്വനി പോലെ, നല്ല കവിത