കോങ്കണ്ണ്

എന്റെ കണ്ണുകള്‍ക്ക്,
രൂപമൊന്നായിട്ടും,
ദിശ രണ്ടാണ്.
വലത്തേത് നേരെയെങ്കില്‍,
ഇടത്തേത് ഇടത്തോട്ട്-
ഒരല്‍പം ചെരിഞ്ഞ്..!!
വലതുകണ്ടതധികവും,
ഇടത് കണ്ടില്ല,
തിരിച്ചും..

മുന്തിയ കണ്ണട വെച്ചിട്ടും
ഫലമൊന്നുമില്ല !
പ്രായമായ ചിലരെങ്കിലും
പറഞ്ഞു - നേരെയാവും
ഒന്നു തോണ്ടിയാല്‍..

ഇനിയായിട്ട് വേണ്ടെന്ന്
ഞാനും കരുതി.
ഇങ്ങനെയങ്ങ് തീരട്ടെ,
രണ്ടും രണ്ടായി തന്നെ..

6 comments:

ആര്‍ബി said...

എന്റെ കോങ്കണ്ണ് നിങ്ങളെവിടെയെങ്കിലും കണ്ടോ??

Rasheed Chalil said...

കാണിക്കാനുള്ളതിലേറെ കാണാനുള്ളതല്ലേ ‘കണ്ണ്. കാഴ്ചയുടെ യാഥാര്‍ത്ഥ്യമല്ലേ കണ്ണിന്റെ പ്രധാന ദൌത്യം. ദൌത്യനിര്‍വ്വഹണത്തില്‍ ബദ്ധശ്രദ്ധരായിരിക്കുന്നവരെ എന്തിന് തോണ്ടണം... :)

Unknown said...

aaaaaa konkann njan kandu , mathramalla... enkannu kanunnadinekkal aaa konkannu kanunnadum njankandu ,,,,,,,,,,,

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചിലതൊക്കെ നേരെയാവാതെ തന്നെ നമ്മോടൊപ്പം മണ്ണടിയട്ടെ!

വാഴക്കോടന്‍ ‍// vazhakodan said...

കോങ്കണ്ണോ... നിനക്കോ?
ഏയ് ഞാനൊന്നും കണ്ടില്ല! ചിലത് കാണാതെ എന്നോടോപ്പം മണ്ണടിയട്ടെ!:)

കൊള്ളാം

mukthaRionism said...

ഏയ്
ചുമ്മാ....

എടവണ്ണയിലും
കോഴിക്കോടും
ഞാന്‍
കണ്ടില്ല...

ഇനിയിപ്പോ
ദുഫായിലെങ്ങാനും...

ഒരു വിസയൊപ്പിച്ചു തരോ
ഒന്ന്
വന്ന്
നോക്കാനാ...

ന്റെ
കോങ്കണ്ണാ...
കണ്ണ്
കോങ്കണ്ണായാലും..
ആള്
ചൊങ്കനാട്ടോ...