ഞാനറിയാതെ പലരും
തേടി വന്നപ്പൊഴെന്നെ,
വിഡ്ഡിയായ് ഞാനുമിതില്‍
തണല്‍തേടിയലഞ്ഞതാണ്
നീയെന്നെ മറന്നെന്നു കരുതി..
പിന്നെ
കാണാമറയത്തിരുന്നു പലരും
വഞ്ചിക്കയാണെന്നറിയാന്‍,
വൈകിപ്പോയിരുന്നു..
പോയന്തിയിലൊക്കെയും
നിന്‍ മുഖമായിരുന്നു- കനവില്‍
കാലം മായ്ചിടുന്ന
ചുണ പൊള്ളിയ ഓര്‍മയും...
ഏകാന്തമിത്ര
വിരസമണെന്നറിഞ്ഞില്ല,
മിത്രമിത്രയും പാഴ്വാക്കാണെന്നും
ശിശിരം പോല്‍ ബന്ധം
പൊഴിചിടാമെന്നും
ഞാനറിഞ്ഞതില്ലയാ
മുഖം മൂടി
കൂട്ടുകാരാ..
നിന്‍ ചിരിയാണ് സഹ്യം
ഈ വഞ്ചനായാമുലകില്‍,
നിന്‍ കണ്ണീരാണമ്രുതം
തെളിനീര്‍ പുഴപോലെന്നും
പഴമക്കധീതമായ്,
പുതുമയിലില്ലൊന്നും
മാപ്പ്
എന്‍ മിത്രമേ.... മാപ്പ്
1 comment:
നന്നായിരിക്കുന്നു...ഒരു വേര്‍പാട്...
മനസ്സില്‍ തൊടുന്നു...
Post a Comment