താക്കോല്‍


കാമദാഹത്താ-‍
ലാര്‍ത്തനാദം മുഴക്കി,
അവനവളെ പുല്‍കി‍,
നിമിഷം കൊണ്ടവളുടെ,
പേറെടുത്ത് പലര്‍ക്കായ്...
എന്നിട്ടുമിന്നും,
സ്വന്തമെന്നു പറയാന്‍,
മറ്റൊന്നുമില്ലാതെ,
ചെറിയൊരു ചരടില്‍,
തൂങ്ങികിടക്കുന്നു,
ചുവരില്‍,
മറ്റൊരങ്കത്തിന്,
തക്കം പാര്‍ത്ത്..!

3 comments:

ആര്‍ബി said...

ഓഫീസിലെ ലോക്കറിന്റെ ചാവി കാണുന്നില്ല ...
അന്നേരം ഇങ്ങനെ ഒന്നെഴുതാന്‍ തോന്നി...

siva // ശിവ said...

ഇനി എന്തൊക്കെ കാണാതാവാനിരിയ്ക്കുന്നു..... അപ്പോള്‍ എത്രയെത്ര കവിതകളും.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു താക്കോല്‍ ഇത്രയൊക്കെ ചിന്തിപ്പിക്കുന്നു!നല്ല കവിത.