മൌന നൊമ്പരം

നീയിന്നെന്‍ നൊമ്പരം
വീണുടഞ്ഞ പൊന്‍‍കുടം
നീലരാവില്‍ നിന്‍ മുഖം
മാഞ്ഞു പോകും താരകം
പാതിരാ കിനാക്കളില്‍..
നീയിന്നുമെന്നോര്‍മ്മയില്‍

കാറ്റായ് വന്നീലല്ലോ – നീ
മഴയായ് പെയ്തീലല്ലൊ
കാലം കണ്ണീരുമായ്
മൌന മേഘങ്ങളായ്..

നിന്‍ മിഴിയിണതന്‍
വെണ്‍ നീലിമയില്‍
വെണ്ണില തിങ്കള്‍…
സ്നെഹാ‍ര്‍ദ്രമായ്,,

ആദ്യം നാം കണ്ട നാള്‍…
പ്രേമം പൂവിട്ട നാള്‍
പറയാന്‍ വയ്യാതെ നാം
കനലായ് നീറീലയോ..

ആ നിമിഷങ്ങള്‍ തന്‍
ഓര്‍മയിലിന്നും
പൌര്‍ണമിതിങ്കള്‍
അനുരാഗിയായ്…