ഒരു പുഷ്പത്തിന്റെ ആത്മഗദം....


റീത്തായും ചക്രമായും മണ്ണിലെറിയപ്പെടുന്ന, അതല്ലെങ്കില്‍ പ്രണയിനിക്കായ് സമര്‍പ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ ആത്മനൊമ്പരമാണിവിടെ......





അരുത്,
എന്നെയറുക്കരുത്..
എന്നിതള്‍ പിച്ചരുത്,,

നീയെന്നെയറുത്ത്-നിന്‍
പ്രേയസിക്കായരര്‍പ്പിക്കും,
അവളെന്നെ ചുംബിച്ച്,
നിന്‍ കണ്‍കുളിര്‍പ്പിക്കും..
എന്‍ ഗന്ധം വറ്റി - ഞാന്‍
കറുക്കാനൊരുമ്പെട്ടാല്‍.
മണ്ണിലെറിഞ്ഞെന്നെ - യവള്‍
നിന്നില്‍ നിന്നകന്നിടും..

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......





*കാടന്‍ - കാട്ടാളന്‍..

ചെന്തെരു കാണാതെ....



എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!

കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..

“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..

കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
‍മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“

*ചെന്തെരു- ചുവന്ന തെരുവ് (ബോംബെ)

ചിന്ത ഓണ്‍ലൈന്‍ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
http://www.chintha.com/node/2993

നിന്നെയും കാത്ത്..തനിയെ...


വേഴാമ്പലായ്,
കേഴുന്നു ഞാന്‍ – നിന്‍
പ്രണയത്തിന്‍,
തണലില്‍
ചാഞ്ഞുറങ്ങാന്‍
വേനലിന്‍ ബാഷ്പത്തില്‍
ഉരുകുന്നു ഞാന്‍ –നിന്‍
സ്നേഹാമ്ര് തത്തില്‍
ആറാടുവാന്‍…

ഉരിയാടാനറിയാതെ,
നിന്‍സുഖ കാവ്യങ്ങള്‍
തനിയെ മറിയുന്നു
താളുകകളായ്….
കാലത്താല്‍ മായുന്ന
പ്രണയാക്ഷരങ്ങള്‍
ചൊല്ലിപ്പഠിപ്പിക്കാനെന്നെത്തും നീ…..

പതിയെ വിരിയുന്ന
പനിനീരായ് നിന്‍ മുഖം
നിത്യ വസന്തമാണെന്റെ നെഞ്ചില്‍…
ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..

വടകര നായ പറഞ്ഞത്.....


അരിയുടെ വില
കൂടും...കുറയും,
ഏമാനതൊരിക്കലും,
വാങ്ങാതിരിക്കില്ല -
തിന്നാതിരിക്കില്ല..!!

ബാക്കിവന്നത് പി-
ന്നെച്ചിലാവും..
അതു നക്കി ഞാനും
ഇങ്ങനെ കൂടും
വരും കാലമത്രയും.....








*വടകര ഒരു നായ പറഞ്ഞതാണത്രെ ഇത്..
വടകരക്കാര്‍ ദയവായി ക്ഷമിക്ക....


ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര ബ്ട്ട്” നടക്കുന്ന കാലത്ത് സ്ഥിരമായി ഉപമിക്കാറുള്ളത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???

കോടിപതി


കൊളേജ് ബസ്സിനുള്ളൊരു-
രൂപ കിട്ടാന്‍‍,
ഉപ്പ അന്നേല്‍പ്പിച്ചതാ.
കടക്കാരന്‍ ചേക്കൂനെ..

“പണമില്ലെങ്കിലെന്തിന്,
തോളിലൊരു ബാഗും,
ഇന്‍സൈഡുമായി,
വേഷം കെട്ടണം..??”
ഇന്നുമൊരു പ്രതികാരമായിട്ടാ..
കുബേരന്റെ ചോദ്യം‍
കനലായെരിയുന്നുള്ളില്‍..
ഒപ്പം,
അപമാനിതനായെന്‍
ഉപ്പയുടെ മുഖവും..

കാലങ്ങള്‍ കഴിഞ്ഞിന്നലെ,
ഒമ്പതു രൂപക്കൊരു കിലോ-
കപ്പലണ്ടി വാങ്ങി,
ബാക്കിയിരിക്കട്ടെന്ന്
പറയാന്‍..
കണ്ണീരായുറ്റിയ-
അമര്‍ഷമെന്നെ,
അനുവദിച്ചില്ല....!!!

ബാല്യം


പെറ്റുവീണന്നു മുതല്‍
കരഞ്ഞ്,
ചിരിച്ച്,
അമ്മതന്‍ ലാളനയില്‍ കൊഞ്ചി,
പരുക്കന്‍ വാദ്യാരെ,
ചൂരലടി വാങ്ങി,
കാതിനും കൈക്കും തന്ന
ചെഞ്ചന്ദ്രികയിലൂതി,
പിന്നെന്നോ..അമ്പലം തോറും,
നീലനായ് -പമ്മി
രാധകളേം കാത്ത്,
ശേഷമൊരുത്തിയെ
മിന്നുകെട്ടി,
അവള്‍ക്കൊരു “പെമ്പര്‍ന്നോനായ്”
അവളുടെമോന്റച്ഛനായി,
അപ്പൂപ്പനായിങ്ങനെ
ജീവിച്ചുതീര്‍ക്കുമ്പോഴും,
നഷ്ടമായെന്ന് തോന്നുന്നു,
എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും....






ഉണ്ണിതട്ട- വാഴയുടെ പൂവ്

ഹംസഗീതം


ഇനിയധികം
കാലമില്ലെന്നു-
റപ്പയതാവാം..
ഹംസഗീതം പാടുന്നത് വെറുതെ..

അന്നോളം പാടിയ
അപസ്വരങ്ങളും,
തിന്നൊടൊക്കിയ മീനുകള്‍,
ചെയ്തുകൂട്ടിയക്രമങ്ങള്‍,
അരികിലെത്തിയപ്പോള്‍
കാലില്‍ കൊത്തി
മുറിവേല്‍പ്പിച്ചതുമെല്ലാം
മറന്ന്,
മധുരമാം ശ്രുതി മാത്രം
വര്‍ണ്ണിച്ച്,
വഴ്തപെട്ടവളാ‍ക്കി-
ലോകമവളെ..!!!

ഇന്നിന്റെ നേതാവും,
ബുദ്ധിജീവിയും
തഥൈവ:...!!!

ഫോട്ടോഷോപ്പ്..

മൂന്നാം പക്കവും കഴിഞ്ഞു..
മടക്കമായോരോരുത്തരും..!!

ഇനിയീ കോലായില്‍,
അഛന്റെയൊരു പടം തൂങ്ങണം...
മൂവന്തിയിലെന്നും,
തിരി തെളിയിക്കാന്‍...

കല്യാണ ഫോട്ടോയില്‍,
മുടി വെളുത്തിട്ടില്ലാത്ത-
കട്ടിമീശയുമായൊരു - ചുള്ളന്‍
പയ്യനാണഛന്‍...

സപ്തതിയിലഛന്,
പല്ലില്ല,-
മുടിമുക്കാലുമില്ല..!!
വാടിക്കരിഞ്ഞടുക്കുകളായ
വയസ്സന്‍ മുഖം....!!

“അയ്യേ..!!
ഇതിവിടെ വെക്കാന്‍,
നാണക്കേടും”....

കമ്പ്യൂട്ടറില്‍,
ഫോട്ടോഷോപ്പിലിട്ടൊന്ന്,
വെളുപ്പിച്ച്,
മുടീവെച്ച്,
മിനുക്കിയെടുത്തപ്പോള്‍,
“കൊള്ളാം....
തന്റേടീയായി പറയാം,
“ഇതാണെന്റെയഛന്‍...”

സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന്‍ കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ‍..

അമ്മക്കു പിന്നിലായ് ഞാനും,
ഡാര്‍വിനൊരു പിന്‍ഗാമിയായ്
തലകുനിച്ച്
തെല്ലൊരഹങ്കാരിയായ്.....!!!

നല്ല നാളേക്കായ്.....


സ്നേഹം വിതച്ചിടാം
നന്മകള്‍ കൊയ്തിടാം,
കാലമിതത്രയും ചിങ്ങമാക്കാം,
ഒരുനൂറാശയാല്‍ ചിറകുവിരിക്കാം,
നല്ലൊരു നാളയെ കാതോര്‍ത്തിടാം....




അമ്മയെന്നാദ്യം പഠിപ്പിച്ച അഛ്ചനും,
നെറ്റിയില്‍ ചുംബന കുറിതൊട്ടൊരമ്മയും,
ചൊല്ലിപ്പഠിപ്പിച്ച ശ്ലോകങ്ങളെന്നുമെന്‍
ഉള്ളിന്റെയുള്ളില്‍ നിറഞ്ഞിടുന്നു...


കഥകള്‍ പറഞ്ഞന്നുറക്കിയ മുത്തശ്ശി,
മാനത്തിരുന്ന് വടിയെടുത്തു,
ശാസിച്ചിടുന്നതും കേട്ടുണര്‍ന്നു ഞാന്‍,
പിന്നിട്ട വഴിയെ മറന്നിടാതെ....



‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദും സംഘവും ശബ്ദം നല്‍കി..

മെട്രൊ ഓണം


ഓണമായെങ്ങും,
ചാനലില്‍....!!
കറിക്കൂട്ടുകമ്പനികള്‍ക്ക്..!!.
മൊത്ത വില്പനക്കാര്‍ക്കും...
ആര്‍ക്കൊപ്പമെന്നറിയില്ല,
ആഘോഷിക്കും, ഞാനും...
പണ്ടുണ്ടൊരു സദ്യയുടെ
പുളിചു തേട്ടുമോര്‍മ്മയില്‍...
വരികള്‍ മറന്നെങിലും,
പുത്തനീണത്തില്‍,
ബോറടിപ്പിക്കും,
പൂവേ... പൊലി കേള്‍ക്കും..
സ്വര്‍ണ്ണകിരീടമണിഞ്ഞ്,
കൊമ്പത്തിരിക്കും,
മാവേലിയെ കണ്ട്,
സായൂജ്യമടയും..!!
തുമ്പക്കും, മുക്കുറ്റിക്കും പകരമായ്,
വെള്ളം തളിച്ച, ഒരിക്കലും വാടാ-,
തമിഴ് ജമന്തി വാ‍ങ്ങും...
സ്റ്റോക്ക് തീര്‍ന്നെങ്കില്‍,
ഉപ്പില്‍ ചായം ചാലിച്ച്,
ഫ്ലാറ്റിലെ ടൈത്സില്‍ നിരത്തും....
കീറാത്ത - കറയുറ്റാത്ത,
ഇലയിലൊരു സദ്യയും..!!
കൂട്ടുകാര്‍ക്കാഞ്ചെട്ട്...
എം എം എസ്സയക്കും...
പായസക്കൂട്ടിനെ പഴിച്ച്
നീട്ടിയൊരേമ്പക്കം വിട്ട്
തിയെറ്ററിലിരുന്ന്,
അലിഭായിയെ കൂക്കി വിളിക്കും...

പുതുമ..


പൂവിന്‍ മധു നുകര്‍ന്ന്
കാര്‍വണ്ട്,
അക്കരെ കാണ്ടൊരു
ചോലയില്‍ മുങ്ങി
തിരിയെ വന്നപ്പോള്‍,
സുന്ദരന്‍ ശലഭം,
തന്‍ പൂവിലുമ്മവെച്ച്,
വിറയാര്‍ന്ന
ചിറകുകള-
ടക്കാന്‍ ശ്രമിച്ച്,
രതിയാസ്വദിക്കുന്നു,,.....!!
ഒരു ഏങ്ങലായുറ്റിയ
മിഴിനീര്‍ തുടച്ച്,
മറ്റൊരു സുന്ദരിപ്പൂ-
വിരിയുമെന്നാശിച്ച്,
കരിവണ്ട് - വീണ്ടും
തിരികെ പറന്നത്,
മൌനിയായ്,
സ്ത:ബ്ദനായ്
നോക്കിനിന്നുഞാന്‍.........

ആപേക്ഷികം

"ഒരിടം
നില്‍ക്കാനുണ്ടായാല്‍..
ഈ കാണും ഭൂമിയെ
അട്ടിമറിച്ചേനെ - ഞാന്‍"
ആര്‍ക്കമഡീസ്-
പറഞ്ഞതോര്‍ക്കുന്നു ഞാന്‍....
ഇറാഖില്‍ പിറന്നകുഞ്ഞ്
വാവിട്ടതില്
‍പ്രാര്‍ഥിച്ചു - ഞാന്‍"
ആര്‍ക്കമഡീസിന്‍
ബുദ്ധിയും ശൌര്യവും
നല്‍കല്ലെ ദൈവമെ...
ബുഷിന്റെ തലയില്‍"....!!!!!!



ഒരു രാത്രിനീ
കൂട്ടിക്കുറിച്ചുണ്ടാക്കിയ-
അക്ഷരതുണ്ടിനാല്
‍ലോകം കരിയുന്നു
പിന്നെചാരമാവുന്നു
അവരുതിര്‍ത്ത കണ്ണീരും...
ബാഷ്പമാവുന്നു...

ആല്‍ബര്‍ട്ട്...
നീ അറിയുക-
സൃഷ്ടിപ്പിന്‍ വേദനയിലുമപ്പുറം
വേര്‍പാടിന്‍
തീരാ വേദന.....!!!




ചിന്ത ഓണ്‍ലൈന്‍ മാഗസിനിന്‍ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു..
http://www.chintha.com/node/2879

പെയ്ത് തോര്‍ന്നപ്പോള്‍...


വര്‍ഷമൊന്നാ‍യി,
ചൂലന്‍ മരിച്ചിട്ട്
കുത്തിയൊലിച്ചിറങ്ങിയ മണ്ണില്‍.
പെയ്തുതോര്‍ന്ന മഴപോല്‍,
ചക്കിതന്‍ ആര്‍ത്ത നാദം നിലച്ചിട്ട്,
കണ്ണീരുറവവറ്റിയിട്ട്..
ഇന്നുമീ സന്ധ്യയില്‍ പരക്കും,
ചീവീടിന്‍ കലമ്പല്‍ ബാക്കി,
ആയിരമുച്ചകളൂട്ടിയ,
പിഞ്ഞാണപൊട്ട് സാക്ഷി..
ചൂലന്റെ വിരല്‍ കാണൂം തൂമ്പയും,
ചക്കിയുടെ നന്നങ്ങാടിയും ബാക്കി,
ഈങ്ങിയ തോര്‍ത്ത് വിരിച്ചിട്ട,
ചെന്തെങ്ങശേഷമില്ലവിടെ,
കൂത്താടി പിള്ളേരിനി,
എത്തിനോക്കില്ലെന്നറിഞ്ഞിട്ടും,
മണ്‍ചുവരിനൊരുവശമിന്നും,
നിന്ന നില്‍പ്പില്‍...

x x x x x

വിണ്ണ് മണ്ണിനെ,
നനചുണക്കി വീണ്ടും,
മണ്‍ചുവര് പൊളിച്ചാരോ,
വെണ്ണക്കല്‍ കോട്ട തീര്‍ത്തു,
പിഞ്ഞാണം മാറ്റി-
വെളുത്ത, ചെറു ചൂടുള്ള പാത്രം നിരത്തി..
“പുമമളി“നു പകരം,
നിവര്‍ത്തിയിരുത്തി വറുത്ത,
ചിക്കന്‍ ചില്ലി..
ജീവനുണ്ടെന്ന കൊറ്റി പോല്‍,
പുല്‍തകിടിലൊരു ബിംബം..

പിന്നെ
ചക്കിക്കും ചൂലനും പകരം??
മദാലസക്കൂട്ടം,,
അന്തികള്ളരിച്ചെടുത്ത്,
നിറംചേര്‍ത്ത് ഭോഗിക്കുന്നു.................





പുമ്മള് - ഉപ്പ്, മുളക്, വെളിച്ചെണ്ണ എന്നിവ മാത്രം ചേര്‍ത്ത് അരച്ച ചമ്മന്തി...

ലുങ്കിപെരുമ...

ഗള്‍ഫിലോട്ടു പോരുമ്പോളന്ന്,
അമ്മ തന്ന ലുങ്കിയുടുത്തിവിടെ,
പുറത്തിറങ്ങരുതത്രെ.
ഔറത്ത് കാട്ടി തെരുവില്‍,
നടക്കരുതത്രെ..!!

കോര്‍ണീഷിലിന്നലെയൊരു
സായിപ്പിനെ കണ്ടതില്‍,
ബുദ്ധിയുദിച്ചു- പിന്നെ
ലുങ്കി മുറിച്ചു-
നിക്കറടിച്ചു- മൂന്ന്
അതുടുത്ത്,
സൂക്കിലിറങ്ങി..
ക്ലബ്ബില്‍ കയറി,
കോര്‍ണീഷിലിരുന്നു...
എന്നിട്ടും..
നിന്ദിച്ചില്ലരുമെന്നെ,
വന്ദിച്ചതല്ലാതെ....


അമ്മേ... ക്ഷമിക്ക:..!!!





ഔറത്ത് - നഗ്നത
സൂക് - അങ്ങാടി

പോയ് വരാം


ഉറങ്ങാതിരിന്നു ഞാനിന്നലെയും,
കരിഞ്ഞുണങ്ങാറായ
മാവിനു കാവലായ്..
ശിഖിരം മറഞ്ഞമ്പിളി
മൂകനായ് നോക്കി,
ഉമ്മറത്തെ,
കറപറ്റിയ ചാരു കസേരയും,
വയസ്സനായുറുമ്പരിച്ച നീളന്‍
കാലന്‍ കുടയുമെന്നെ
പരിഹസിക്കുന്നു- വെറുപ്പോടെ
സങ്കടമടക്കിയെന്നപോല്‍....

മണല്‍ കാട്ടിലുറങ്ങിയ രാത്രികളില്‍,
എന്‍ കനവിന്നുയിരെന്നച്‌ഛനായിരുന്നു,
ഈ മാവിന്‍ തേന്‍പഴങ്ങളായിരുന്നു,
മുത്തശ്ശിയുടെ,
പല്ലില്ലാത്ത മോണയായിരുന്നു..

ഞാനുമീ മാവും,
സമപ്രായമാണ്..
ബാര്‍ട്ടറില്‍ തമ്പ്രാന്‍ തന്നതാണന്നിത്
വലിയൊരിളവനു പകരമായ്...

അന്നച്‌ഛന്‍ പറഞ്ഞ കഥയില്‍,
വിയര്‍പ്പാണ് സാഹിത്യം
പാടത്തെ വെയിലിന്‍,
ശൌര്യമാണലങ്കാരം
കോമയും കുത്തുമില്ലാതെ
നീണ്ടു പോകുന്ന കഥയായിരുന്നത്...

ഖുബൂസിന്റെ രുചിയെ
പഴിച്ചിടുമ്പോഴാണ്
"ഇന്നലെയെന്‍ നെഞ്ചിലെ....." പാടി
ഫോണ്‍ കരഞ്ഞത്..
പിന്നെ ഒന്നുറക്കെ
പൊട്ടിക്കരയാതിരിക്കാന്‍..
ദുര്‍ബലനായിരുന്നു ഞാനത്രമാത്രം....

ഇനിയൊരു തിരിച്ച് പോക്കിന്
നേരമില്ലെന്നറിയാം
എന് ഹൃദയ രാഗത്തിന്‍
ശ്രുതി ചേരില്ലെന്നറിയാം..
എങ്കിലും
മനസ്സിന്‍ വീണയില്‍..
ശ്രുതിമെല്ലെ ചേരുവാന്‍
കടലക്കരെ നീന്തണമിനിയുള്ള കാലം

നാളെ
അച്‌ഛന്റെയാത്മാവ്
തേടിയലയുന്നതിനു മുന്‍ പെ
യാത്രയാവുന്നു...
ഞാനും...
നിന്നെ സാക്ഷിയാക്കി...


തുഷാരം മാഗസിന്‍ ജുലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
http://www.thusharam.com/article.asp?artId=117

യാത്ര


അന്നൊരു
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...

യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....

ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...

കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും

വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...

x x x x x x x x

ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..

ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....

പിന്നിട്ട വഴിയേ.....

ഞാനറിയാതെ പലരും
തേടി വന്നപ്പൊഴെന്നെ,
വിഡ്ഡിയായ് ഞാനുമിതില്‍
തണല്‍തേടിയലഞ്ഞതാണ്
നീയെന്നെ മറന്നെന്നു കരുതി..
പിന്നെ
കാണാമറയത്തിരുന്നു പലരും
വഞ്ചിക്കയാണെന്നറിയാന്‍,
വൈകിപ്പോയിരുന്നു..


പോയന്തിയിലൊക്കെയും
നിന്‍‍ മുഖമാ‍യിരുന്നു- കനവില്‍
കാലം മായ്ചിടുന്ന
ചുണ പൊള്ളിയ ഓര്‍മയും...
ഏകാന്തമിത്ര
വിരസമണെന്നറിഞ്ഞില്ല,
മിത്രമിത്രയും പാഴ്വാക്കാ‍ണെന്നും
ശിശിരം പോല്‍ ബന്ധം
പൊഴിചിടാമെന്നും
ഞാനറിഞ്ഞതില്ലയാ
മുഖം മൂടി
കൂട്ടുകാരാ..
നിന്‍ ചിരിയാണ് സഹ്യം
ഈ വഞ്ചനായാമുലകില്‍,
നിന്‍ കണ്ണീരാണമ്രുതം
തെളിനീര്‍ പുഴപോലെന്നും
പഴമക്കധീതമായ്,
പുതുമയിലില്ലൊന്നും
മാപ്പ്
എന്‍ മിത്രമേ.... മാപ്പ്

പിന്‍വിളി

മുംബൈയിലെ തെരുവില്‍ നിന്നും
പത്ര താളുകളില്‍ തെളിഞ്ഞ യാസര്‍ എന്ന ബാലനെ അനുസ്മരിക്കുന്നു
ഈ എളിയ വരികളിലൂടെ


മോന്തിവെയില്‍ അണ‍ഞ്ഞുപൊയീടുന്നു
പൈകിടാങ്ങളിക്കരെ നീന്തിക്കടക്കുന്നു..
ദീപം കൊളുത്തി, പാഠങ്ങള്‍ ചൊല്ലുവാന്‍,
കുഞ്ഞെന്തേയിന്നും നീ കുടിയണഞ്ഞില്ലാ..
ഉച്ചയ്ക്കൂണിനായ് അരിവാങ്ങി വന്നില്ല
ഒരു ചോറുരുളക്കൊപ്പമെന്‍ വിരല്‍ കടിച്ചീല
പമ്പരം തേടി നീ ഒച്ച വെച്ചീല
നീയിന്നിതെവിടെ പോയ്
പട്ടം പറത്തിയും കാല്‍ പന്തു തട്ടിയും
കുട്ടിയും കോലുമായ് കളി പറഞും,
നുകം വാണ്ട വരമ്പിലോടുന്ന
പീക്കിരിസെറ്റിലും നീയില്ലല്ലോ..

x x x x x

രതിസ്രവം മണക്കുന്ന
മറുപിള്ളകള്‍ ചീഞ്ഞ് നാറുന്ന
മഹാ നഗരസമുച്ചയനിഴലില്‍
നീയും
ലഹരിയില്‍ നീറി മരിക്കയായോ

കുഞ്ഞേ കെള്‍ക്കൂ..
നിന്നമ്മവിളിക്കുന്നു ഉണ്ണാന്‍,
മാറിലള്ളിപ്പിടിച്ചുറങ്ങാന്‍,
നെറ്റിയില്‍ അമ്ര് തഭിഷേകം ചെയ്യാന്‍
കുഞ്ഞി ക്കൈകളിലെരിയുന്നു
മൂകനായ് നിന്‍ ബാല്യം
ഏതോ ലൊകത്തിലലഞ്ഞു നിന്‍ കൈകള്‍ നീളുന്നു
എച്ചില്‍ പാത്രങ്ങല്ലില്‍ പോലും......
മറക്കന്‍ ശ്രമിക്കയോ നീപണ്ട്
ചെറു മീന്കോരി നടന്നതും
ഈര്‍ക്കിലില്‍ കോര്‍ത്തച്ചിങ്ങയെറിഞ്ഞതും

ഈ കാണുന്ന ചിത്രമെന്‍ കുഞ്ഞാണു - തീര്‍ച്ച
നീ വരും നാളെ
എന്‍ മടിയില്‍ കാലൂന്നി
നെറ്റിയില്‍ മുത്തുവാന്‍.............

കയ്യൊപ്പ്

പ്രവാസത്തിന്റെ
തീപൊള്ളുന്ന പാതകളിലിന്നു..,
ഞാനും,,,,

പ്രിയ സോദരാ,
ആശിര്‍ വാദങ്ങളാശിക്കുന്നു - ഒപ്പം
കറകളഞ്ഞ സ്നേഹവും..
ദൈവരക്ഷയുണ്ടാവാട്ടെ-
എന്ന പ്രാര്‍ഥനയാല്‍‍...

ആര്‍ബി - റിയാസ് ബാബു
മാമല നാട്ടിന്‍ മലപ്പുറത്തിന്‍‍
എടവണ്ണയില്‍ നിന്നിക്കരെ
ഖത്തറിലെത്തിയിട്ട്,
ജോഡി വര്‍ഷങ്ങളാവുന്നു ,,,

സ്വപനങ്ങളും ചില
മൌന നൊമ്പരങ്ങളും
തൂലികയാല്‍ കടലാസില്‍ പേറെടുത്തപ്പൊള്‍...
ആരും കാണാതെ സൂക്ഷിചുവാദ്യം ...
പിന്നെ പലതും മാനം കണ്ടു
പലപ്പോഴായി..

ഇന്നിപ്പോഴും കുറിക്കാറുണ്ട്....
മുറിഞ്ഞുപോയെന്‍ സൌഹുദം..
കരിഞ്ഞുതീര്‍ന്നെന്‍ കനവുകള്‍...
പിന്നങ്ങനെ പലതും...
മനസ്സിന്റെ ആത്മ ശാന്തിക്കായ്.....

വിഷുക്കണി

കണി -കണി
പുലര്‍ചെയമ്മയെന്‍
കണ്ണു പൊത്തി
പതിയെനടത്തി..
മുറിയിലെന്‍ കണ്‍നിറഞ്ഞു...
ക്രിഷ്ണന്‍ -പാടാനറിയാതെ,
പുല്ലങ്കുഴലുമായ്....
നീലനല്ലതെയൊരു ,
പ്രതിമമാത്രം

വെള്ളരിതന്‍ നൈര്‍മല്യമില്ല-
തില്‍ നിന്നും
അസഹ്യമാം ഫ്യുരുഡാന്‍ മണം
പരക്കുന്നു,,
കൊന്നതന്‍ നിറത്തിനു,
മലയാളിത്തമശേഷമില്ല..!!
ഉണങ്ങി ചുങ്ങിയവിദേശിമാത്രം...
കേട്ടു,വിഷുപക്ഷി പാടുന്നു
ബോംബിനലര്‍ച പോല്‍...
എന്‍ബാല്യമൊര്‍ത്തിരുന്നു-ഞാന്‍
പിന്നന്തിയിലെന്‍ കൊച്ചനിയനുരിയാടുന്നു,
വിഷുവിന്റെ പൊയ്മുഖങ്ങള്‍..
പുസ്തകത്താളിലിനിയും,,,
മഷിമാഞ്ഞിട്ടില്ലാത്തവസന്തകാലം........

ശേഷ ക്രിയ

ഇന്നോളം കത്തിയമര്‍ന്ന,
ചെറുപൈതങ്ങള്‍ക്ക്
ശേഷക്രിയക്കൊരു -കളം
ഞാ‍നെവിടെ തീര്‍ക്കും..
വൈറ്റ് ഹൌസിനുമ്മറക്കോലായില്‍,
അഗ്നികുണ്ഡമൊരുക്കട്ടെയൊ.. ??
ബുഷ്- നിന്‍ കാല്‍പാദങ്ങളിലൊരു റീത്തും.....
ഇറാഖിലേം പാലസ്തീനിലേം,
ചോരയെടുത്തൊരു ചുട്ടികുത്തി,
ചീവീടു കരയാത്ത

അഫ്ഗാന്‍ കുന്നുകളില്‍
ഓടിയോടി,
എന്നമ്മമാരുതിര്‍ത്ത-
കണ്ണീര്‍ ഗംഗയില്‍,
ഒഴുക്കട്ടെ ചിതാഭസ്മം......

ഓര്‍മ്മക്കൂട്ട്


മൌന മെഘങളേ…
ശാന്തതീരങളേ…
കരയനനുവദിക്കൂ….
ഒന്നു കരയാഅനനുവദിക്കൂ…
വര്‍ഷമെ ശീഷിരമേ,,
കാറ്റിന്‍ സുഗന്ധമേ,,,
പാടാനനുവദിക്കൂ ,,,,,,വ്യഥകള്‍
പടാനനുവദിക്കൂ,,,,,,,

നൂലറ്റ പട്ടം പോല്‍….
പുഞ്ച വയല്‍ വരമ്പില്‍
ആപ്പൂപ്പന്‍ താടിയായ്
ഓടിക്കളിചതും
മറക്കാനനുവദിക്കൂ
കാലമേ,,,
മറക്കാനനുവദിക്കൂ….

ഇത്തിരി ചേറുമായ്
മണ്ണപ്പം ചുട്ടതും…
കണ്ണാരം പൊത്തിനമ്മള്‍..
കുസ്രുതി കളീചതും….
വെറുക്കാനനുവദിക്കൂ… പ്രിയ സഖി നീ......
അകലാനനുവദിക്കൂ…….




‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദ് ശബ്ദം നല്‍കി..
ഓഡിയോ ഇതാ ഇവിടെ

നഷ്ടസ്വപ്നങ്ങള്‍

സ്നേഹത്തിന്‍ മുകിലെങ്ങോ പെയ്തൊഴിഞുവോ?
പിരിശത്തിന്‍ നിറമാരോ മായ്ചിടുന്നുവോ??

ദീപം മെല്ലയണഞ്ഞു..
പുതു വെട്ടം താനെയകന്നു
ഇരുളാല്‍ നിറയുന്നുള്ളം - ഏതൊ
വാല്‍സല്യം തേടിയലഞു…

കഥകള്‍ രചിക്കാതെ
കവിത കുറിക്കാതെ
മലയും പുഴയും തെങിടുന്നൂ……
നീറുന്ന ഹ്റ്ദയത്താല്‍
പാടാനറിയാതെ
പറവകള്‍ കൂടണഞ്ഞൂ…………….
ഞാനും….
മൌനമായ് തേങ്ങിടുന്നൂ……
‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി....

എന്നിട്ടും......

സൂര്യന്‍ മറഞ്ഞതോ,
പകല്‍ വിതുമ്പിയത്..
താരം മറഞഞതോ,
രാവൊളിച്ചത്..
മേഘം കരഞ്ഞതില്‍,
വേനല്‍ വഴിമാറിയില്ലേ..!!.
ചീവീടുണര്‍ന്നതില്‍,,
ഇരുട്ട് സ്വയം മറഞ്ഞുവോ...
പൊന്നോമന കരഞ്ഞതില്‍,
മാത്ര്`ത്വം കണ്ണീര്‍വാര്‍ത്തുവോ...
കാറ്റിന്റെ പിണക്കത്തില്‍,
പുഷ്പം നിഷ്ചലമായ്...
മഴ വരാഞ്ഞതാവാം,
മാക്രികള്‍ കരയാന്‍ മറന്നത്...
സ്വപ്നം വഴി മറന്നതില്‍,
നിദ്രയെന്നില്‍ന്നിന്നോടി ദൂരെ
തൂലിക തന്‍ പിണക്കം,
കടലസെഴുത്താല്‍ നിറഞ്ഞില്ല..
.....................................
.....................................
ഞാന്‍ നിന്നെ കൊതിച്ചന്ന്,
നീയെന്നെ വെറൂത്തുവല്ലേ..
നീയെന്നെ വെറുത്തിട്ടുമിന്നും- പക്ഷെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു......

മരീചിക

ഇന്നു ഞാനറിയുന്നു,
എനിക്കുള്ളതല്ലൊന്നും..!
മിഥ്യ..എല്ലാം മരീചിക
എന്‍ നേത്രമാരോ മറക്കുന്നു,
ആഗ്രഹിക്കുന്നെല്ലാം വെറുതെ
നല്‍കില്ലയാരും- അറിയാം
കയ്യാളുന്നുവെല്ലാംചില മേലാള വര്‍ഗ്ഗം...!!
ആത്മസുഹ്രുത്ത്-അന്ന്യമാണെനിക്ക്..
എങ്ങു തിരിഞ്ഞാലും,
ഇരുള്‍ മാത്രമീഭൂവില്‍..
തപ്പുന്നു തീരയുന്നുവെങ്കിലും,,
ഏതോ ചിലസ്നേഹ ജന്മങ്ങളെ

മൌന നൊമ്പരം

നീയിന്നെന്‍ നൊമ്പരം
വീണുടഞ്ഞ പൊന്‍‍കുടം
നീലരാവില്‍ നിന്‍ മുഖം
മാഞ്ഞു പോകും താരകം
പാതിരാ കിനാക്കളില്‍..
നീയിന്നുമെന്നോര്‍മ്മയില്‍

കാറ്റായ് വന്നീലല്ലോ – നീ
മഴയായ് പെയ്തീലല്ലൊ
കാലം കണ്ണീരുമായ്
മൌന മേഘങ്ങളായ്..

നിന്‍ മിഴിയിണതന്‍
വെണ്‍ നീലിമയില്‍
വെണ്ണില തിങ്കള്‍…
സ്നെഹാ‍ര്‍ദ്രമായ്,,

ആദ്യം നാം കണ്ട നാള്‍…
പ്രേമം പൂവിട്ട നാള്‍
പറയാന്‍ വയ്യാതെ നാം
കനലായ് നീറീലയോ..

ആ നിമിഷങ്ങള്‍ തന്‍
ഓര്‍മയിലിന്നും
പൌര്‍ണമിതിങ്കള്‍
അനുരാഗിയായ്…