പിന്‍വിളി

മുംബൈയിലെ തെരുവില്‍ നിന്നും
പത്ര താളുകളില്‍ തെളിഞ്ഞ യാസര്‍ എന്ന ബാലനെ അനുസ്മരിക്കുന്നു
ഈ എളിയ വരികളിലൂടെ


മോന്തിവെയില്‍ അണ‍ഞ്ഞുപൊയീടുന്നു
പൈകിടാങ്ങളിക്കരെ നീന്തിക്കടക്കുന്നു..
ദീപം കൊളുത്തി, പാഠങ്ങള്‍ ചൊല്ലുവാന്‍,
കുഞ്ഞെന്തേയിന്നും നീ കുടിയണഞ്ഞില്ലാ..
ഉച്ചയ്ക്കൂണിനായ് അരിവാങ്ങി വന്നില്ല
ഒരു ചോറുരുളക്കൊപ്പമെന്‍ വിരല്‍ കടിച്ചീല
പമ്പരം തേടി നീ ഒച്ച വെച്ചീല
നീയിന്നിതെവിടെ പോയ്
പട്ടം പറത്തിയും കാല്‍ പന്തു തട്ടിയും
കുട്ടിയും കോലുമായ് കളി പറഞും,
നുകം വാണ്ട വരമ്പിലോടുന്ന
പീക്കിരിസെറ്റിലും നീയില്ലല്ലോ..

x x x x x

രതിസ്രവം മണക്കുന്ന
മറുപിള്ളകള്‍ ചീഞ്ഞ് നാറുന്ന
മഹാ നഗരസമുച്ചയനിഴലില്‍
നീയും
ലഹരിയില്‍ നീറി മരിക്കയായോ

കുഞ്ഞേ കെള്‍ക്കൂ..
നിന്നമ്മവിളിക്കുന്നു ഉണ്ണാന്‍,
മാറിലള്ളിപ്പിടിച്ചുറങ്ങാന്‍,
നെറ്റിയില്‍ അമ്ര് തഭിഷേകം ചെയ്യാന്‍
കുഞ്ഞി ക്കൈകളിലെരിയുന്നു
മൂകനായ് നിന്‍ ബാല്യം
ഏതോ ലൊകത്തിലലഞ്ഞു നിന്‍ കൈകള്‍ നീളുന്നു
എച്ചില്‍ പാത്രങ്ങല്ലില്‍ പോലും......
മറക്കന്‍ ശ്രമിക്കയോ നീപണ്ട്
ചെറു മീന്കോരി നടന്നതും
ഈര്‍ക്കിലില്‍ കോര്‍ത്തച്ചിങ്ങയെറിഞ്ഞതും

ഈ കാണുന്ന ചിത്രമെന്‍ കുഞ്ഞാണു - തീര്‍ച്ച
നീ വരും നാളെ
എന്‍ മടിയില്‍ കാലൂന്നി
നെറ്റിയില്‍ മുത്തുവാന്‍.............

6 comments:

അഞ്ചല്‍ക്കാരന്‍ said...

ദുരൂഹത തൊട്ടുതീണ്ടാത്ത വരികള്‍. നന്നായിരിക്കുന്നു. തുടര്‍ന്നുമെഴുതുക.

YOOSUF MEKKUTH said...

please add some English posts also

കരീം മാഷ്‌ said...

http://www.thanimalayalam.in/malayalam/comments/index.shtml

സ്വാഗതം

ഷംസ്-കിഴാടയില്‍ said...

ബാല്യത്തെ...മാത്രുത്വത്തെ...സ്നേഹത്തെ...വിരഹത്തെ... എല്ലാത്തിനെയും...തൊട്ടു....very good...

ആര്‍ബി said...

കമന്റിയവര്‍ക്ക് നന്ദി..

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.