പിന്നിട്ട വഴിയേ.....

ഞാനറിയാതെ പലരും
തേടി വന്നപ്പൊഴെന്നെ,
വിഡ്ഡിയായ് ഞാനുമിതില്‍
തണല്‍തേടിയലഞ്ഞതാണ്
നീയെന്നെ മറന്നെന്നു കരുതി..
പിന്നെ
കാണാമറയത്തിരുന്നു പലരും
വഞ്ചിക്കയാണെന്നറിയാന്‍,
വൈകിപ്പോയിരുന്നു..


പോയന്തിയിലൊക്കെയും
നിന്‍‍ മുഖമാ‍യിരുന്നു- കനവില്‍
കാലം മായ്ചിടുന്ന
ചുണ പൊള്ളിയ ഓര്‍മയും...
ഏകാന്തമിത്ര
വിരസമണെന്നറിഞ്ഞില്ല,
മിത്രമിത്രയും പാഴ്വാക്കാ‍ണെന്നും
ശിശിരം പോല്‍ ബന്ധം
പൊഴിചിടാമെന്നും
ഞാനറിഞ്ഞതില്ലയാ
മുഖം മൂടി
കൂട്ടുകാരാ..
നിന്‍ ചിരിയാണ് സഹ്യം
ഈ വഞ്ചനായാമുലകില്‍,
നിന്‍ കണ്ണീരാണമ്രുതം
തെളിനീര്‍ പുഴപോലെന്നും
പഴമക്കധീതമായ്,
പുതുമയിലില്ലൊന്നും
മാപ്പ്
എന്‍ മിത്രമേ.... മാപ്പ്

പിന്‍വിളി

മുംബൈയിലെ തെരുവില്‍ നിന്നും
പത്ര താളുകളില്‍ തെളിഞ്ഞ യാസര്‍ എന്ന ബാലനെ അനുസ്മരിക്കുന്നു
ഈ എളിയ വരികളിലൂടെ


മോന്തിവെയില്‍ അണ‍ഞ്ഞുപൊയീടുന്നു
പൈകിടാങ്ങളിക്കരെ നീന്തിക്കടക്കുന്നു..
ദീപം കൊളുത്തി, പാഠങ്ങള്‍ ചൊല്ലുവാന്‍,
കുഞ്ഞെന്തേയിന്നും നീ കുടിയണഞ്ഞില്ലാ..
ഉച്ചയ്ക്കൂണിനായ് അരിവാങ്ങി വന്നില്ല
ഒരു ചോറുരുളക്കൊപ്പമെന്‍ വിരല്‍ കടിച്ചീല
പമ്പരം തേടി നീ ഒച്ച വെച്ചീല
നീയിന്നിതെവിടെ പോയ്
പട്ടം പറത്തിയും കാല്‍ പന്തു തട്ടിയും
കുട്ടിയും കോലുമായ് കളി പറഞും,
നുകം വാണ്ട വരമ്പിലോടുന്ന
പീക്കിരിസെറ്റിലും നീയില്ലല്ലോ..

x x x x x

രതിസ്രവം മണക്കുന്ന
മറുപിള്ളകള്‍ ചീഞ്ഞ് നാറുന്ന
മഹാ നഗരസമുച്ചയനിഴലില്‍
നീയും
ലഹരിയില്‍ നീറി മരിക്കയായോ

കുഞ്ഞേ കെള്‍ക്കൂ..
നിന്നമ്മവിളിക്കുന്നു ഉണ്ണാന്‍,
മാറിലള്ളിപ്പിടിച്ചുറങ്ങാന്‍,
നെറ്റിയില്‍ അമ്ര് തഭിഷേകം ചെയ്യാന്‍
കുഞ്ഞി ക്കൈകളിലെരിയുന്നു
മൂകനായ് നിന്‍ ബാല്യം
ഏതോ ലൊകത്തിലലഞ്ഞു നിന്‍ കൈകള്‍ നീളുന്നു
എച്ചില്‍ പാത്രങ്ങല്ലില്‍ പോലും......
മറക്കന്‍ ശ്രമിക്കയോ നീപണ്ട്
ചെറു മീന്കോരി നടന്നതും
ഈര്‍ക്കിലില്‍ കോര്‍ത്തച്ചിങ്ങയെറിഞ്ഞതും

ഈ കാണുന്ന ചിത്രമെന്‍ കുഞ്ഞാണു - തീര്‍ച്ച
നീ വരും നാളെ
എന്‍ മടിയില്‍ കാലൂന്നി
നെറ്റിയില്‍ മുത്തുവാന്‍.............

കയ്യൊപ്പ്

പ്രവാസത്തിന്റെ
തീപൊള്ളുന്ന പാതകളിലിന്നു..,
ഞാനും,,,,

പ്രിയ സോദരാ,
ആശിര്‍ വാദങ്ങളാശിക്കുന്നു - ഒപ്പം
കറകളഞ്ഞ സ്നേഹവും..
ദൈവരക്ഷയുണ്ടാവാട്ടെ-
എന്ന പ്രാര്‍ഥനയാല്‍‍...

ആര്‍ബി - റിയാസ് ബാബു
മാമല നാട്ടിന്‍ മലപ്പുറത്തിന്‍‍
എടവണ്ണയില്‍ നിന്നിക്കരെ
ഖത്തറിലെത്തിയിട്ട്,
ജോഡി വര്‍ഷങ്ങളാവുന്നു ,,,

സ്വപനങ്ങളും ചില
മൌന നൊമ്പരങ്ങളും
തൂലികയാല്‍ കടലാസില്‍ പേറെടുത്തപ്പൊള്‍...
ആരും കാണാതെ സൂക്ഷിചുവാദ്യം ...
പിന്നെ പലതും മാനം കണ്ടു
പലപ്പോഴായി..

ഇന്നിപ്പോഴും കുറിക്കാറുണ്ട്....
മുറിഞ്ഞുപോയെന്‍ സൌഹുദം..
കരിഞ്ഞുതീര്‍ന്നെന്‍ കനവുകള്‍...
പിന്നങ്ങനെ പലതും...
മനസ്സിന്റെ ആത്മ ശാന്തിക്കായ്.....

വിഷുക്കണി

കണി -കണി
പുലര്‍ചെയമ്മയെന്‍
കണ്ണു പൊത്തി
പതിയെനടത്തി..
മുറിയിലെന്‍ കണ്‍നിറഞ്ഞു...
ക്രിഷ്ണന്‍ -പാടാനറിയാതെ,
പുല്ലങ്കുഴലുമായ്....
നീലനല്ലതെയൊരു ,
പ്രതിമമാത്രം

വെള്ളരിതന്‍ നൈര്‍മല്യമില്ല-
തില്‍ നിന്നും
അസഹ്യമാം ഫ്യുരുഡാന്‍ മണം
പരക്കുന്നു,,
കൊന്നതന്‍ നിറത്തിനു,
മലയാളിത്തമശേഷമില്ല..!!
ഉണങ്ങി ചുങ്ങിയവിദേശിമാത്രം...
കേട്ടു,വിഷുപക്ഷി പാടുന്നു
ബോംബിനലര്‍ച പോല്‍...
എന്‍ബാല്യമൊര്‍ത്തിരുന്നു-ഞാന്‍
പിന്നന്തിയിലെന്‍ കൊച്ചനിയനുരിയാടുന്നു,
വിഷുവിന്റെ പൊയ്മുഖങ്ങള്‍..
പുസ്തകത്താളിലിനിയും,,,
മഷിമാഞ്ഞിട്ടില്ലാത്തവസന്തകാലം........

ശേഷ ക്രിയ

ഇന്നോളം കത്തിയമര്‍ന്ന,
ചെറുപൈതങ്ങള്‍ക്ക്
ശേഷക്രിയക്കൊരു -കളം
ഞാ‍നെവിടെ തീര്‍ക്കും..
വൈറ്റ് ഹൌസിനുമ്മറക്കോലായില്‍,
അഗ്നികുണ്ഡമൊരുക്കട്ടെയൊ.. ??
ബുഷ്- നിന്‍ കാല്‍പാദങ്ങളിലൊരു റീത്തും.....
ഇറാഖിലേം പാലസ്തീനിലേം,
ചോരയെടുത്തൊരു ചുട്ടികുത്തി,
ചീവീടു കരയാത്ത

അഫ്ഗാന്‍ കുന്നുകളില്‍
ഓടിയോടി,
എന്നമ്മമാരുതിര്‍ത്ത-
കണ്ണീര്‍ ഗംഗയില്‍,
ഒഴുക്കട്ടെ ചിതാഭസ്മം......