ലുങ്കിപെരുമ...

ഗള്‍ഫിലോട്ടു പോരുമ്പോളന്ന്,
അമ്മ തന്ന ലുങ്കിയുടുത്തിവിടെ,
പുറത്തിറങ്ങരുതത്രെ.
ഔറത്ത് കാട്ടി തെരുവില്‍,
നടക്കരുതത്രെ..!!

കോര്‍ണീഷിലിന്നലെയൊരു
സായിപ്പിനെ കണ്ടതില്‍,
ബുദ്ധിയുദിച്ചു- പിന്നെ
ലുങ്കി മുറിച്ചു-
നിക്കറടിച്ചു- മൂന്ന്
അതുടുത്ത്,
സൂക്കിലിറങ്ങി..
ക്ലബ്ബില്‍ കയറി,
കോര്‍ണീഷിലിരുന്നു...
എന്നിട്ടും..
നിന്ദിച്ചില്ലരുമെന്നെ,
വന്ദിച്ചതല്ലാതെ....


അമ്മേ... ക്ഷമിക്ക:..!!!





ഔറത്ത് - നഗ്നത
സൂക് - അങ്ങാടി