Showing posts with label പന്തെടുക്കാന്‍. Show all posts
Showing posts with label പന്തെടുക്കാന്‍. Show all posts

പന്തെടുക്കാന്‍..

"മരപ്പൊത്തില്‍ വീണ
പന്തെടുക്കാന്‍
ഒരുകുടം വെള്ളമൊഴിച്ചു
ചാചാ നെഹ്റൂ..!"

രണ്‍ടാം ക്ലാസിലിങ്ങനെ
പഠിച്ചിരുന്നു.

ഇവിടെ മുറ്റത്തെ,
കൈയെത്താവുന്ന
കുഴിയില്‍ വീണ
പന്തെടുക്കാന്‍
നൂറു വെള്ള-
ക്കുടങ്ങളുമായി
കാത്ത് നില്‍ക്കുന്നു
പമ്പരവിഡ്ഢികള്‍..