മൗനം


മുഖഭാഷ ധിക്കാരമെന്ന്,
മുന്‍ വിധിയെഴുതി
തഴയപ്പെട്ടു


വാക്കില്‍ മയമില്ലെന്ന്,
വായടപ്പിച്ച്,
വെറുക്കപ്പെട്ടു.

മൗനം രണ്ടാം ഭാഷയായപ്പോള്‍
മാന്യനാക്കി,
സ്നേഹിക്കപ്പെട്ടു.

10 comments:

പഥികന്‍ said...

സത്യം പറയുന്നവരെ അവര്‍ക്കു ഭയമായിരുന്നു

മുജീബ്‌ റഹ്മാന്‍ ചായിത്തോട്ടം said...

എന്നിട്ടും എനിക്ക്
മൌനം വെറുപ്പാണ്.......!!!!

ആര്‍ബി said...

മൗനം രാണ്ടാം ഭാഷയായേ ഉപയോഗിക്കാവൂ..
ഞാനടക്കം
പറയേണ്ടത് എവിടെയും പറഞ്ഞിരിക്കണം
പറയും,..! സത്യം

B Shihab said...

real rumor

kanakkoor said...

വെറും മൂന്നു വരികളില്‍ കുറിച്ച വളരെ നല്ല കവിത. അഭിനന്ദനങ്ങള്‍

sony dithson said...

മൌനം വാചാലമായി വരികളില്‍

jab! said...

munikalippozhum jeevichirippundo...?

mad|മാഡ് said...

മൌനം..വിദ്വാന് ഭൂഷണം..അതിമൌനം ഭ്രാന്തിന്റെ ലക്ഷണം..വിളിച്ചാലും മിണ്ടിയില്ലെങ്കില്‍ ചത്തെന്നു ലക്ഷണം..ഈ കാലത്ത്‌ എല്ലാവര്ക്കും എല്ലാവരെയും ശവങ്ങള്‍ ആക്കണം എന്നാ ചിന്തയാണ് കൂടുതല്‍.

Kamao Poot said...

Find best Home based Business without any work, just invest and rest with your profit
EarningsClub.com

Neetha said...

ആരോ എന്തോ പറയട്ടെ , കരുതട്ടെ , നമുക്ക് പറയാനുള്ളത് പറഞ്ഞു തന്നെ ജീവിക്കണം ...ഒറ്റപെടുന്നത് മൗനിയാണ്..
മൌനം ഒരുതരം ഒറ്റപെടൽ അല്ലെ?