ഒരു പുഷ്പത്തിന്റെ ആത്മഗദം....


റീത്തായും ചക്രമായും മണ്ണിലെറിയപ്പെടുന്ന, അതല്ലെങ്കില്‍ പ്രണയിനിക്കായ് സമര്‍പ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ ആത്മനൊമ്പരമാണിവിടെ......

അരുത്,
എന്നെയറുക്കരുത്..
എന്നിതള്‍ പിച്ചരുത്,,

നീയെന്നെയറുത്ത്-നിന്‍
പ്രേയസിക്കായരര്‍പ്പിക്കും,
അവളെന്നെ ചുംബിച്ച്,
നിന്‍ കണ്‍കുളിര്‍പ്പിക്കും..
എന്‍ ഗന്ധം വറ്റി - ഞാന്‍
കറുക്കാനൊരുമ്പെട്ടാല്‍.
മണ്ണിലെറിഞ്ഞെന്നെ - യവള്‍
നിന്നില്‍ നിന്നകന്നിടും..

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......

*കാടന്‍ - കാട്ടാളന്‍..

5 comments:

ആര്‍ബി said...

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

ഈ വരികള്‍ ഏറെ ഇഷ്ടമായി

ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......
ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്തവുമായി ചേര്‍ത്തുവായിക്കാം അല്ലേ?

സപ്ന അനു ബി. ജോര്‍ജ്ജ് said...

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
പൂവിനും ഇത്രമാത്രം വേദനിക്കും എന്നും അതിനും ഒരു ഹൃദയം ഉണ്ടെന്ന് ഒരാളെങ്കിലും മനസ്സിലാക്കിയ ചാരിതാര്‍ത്ഥ്യത്തിലായിരിക്കും ഇനി ഏതൊരു പൂവിന്റെയും ജീ‍വിതം.നന്ദി സുഹൃത്തെ ഒരു പൂവിന്റെ മനസ്സിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതിനു!!

ഷംസ്-കിഴാടയില്‍ said...

പൂവിന്റെ ഹൃദയത്തെ കാണാതെ പോവുന്നവര്‍ക്കൊരു ഓര്‍മയാവട്ടെ...ഈ വരികള്‍...ആശംസകള്‍....