നിന്നെയും കാത്ത്..തനിയെ...


വേഴാമ്പലായ്,
കേഴുന്നു ഞാന്‍ – നിന്‍
പ്രണയത്തിന്‍,
തണലില്‍
ചാഞ്ഞുറങ്ങാന്‍
വേനലിന്‍ ബാഷ്പത്തില്‍
ഉരുകുന്നു ഞാന്‍ –നിന്‍
സ്നേഹാമ്ര് തത്തില്‍
ആറാടുവാന്‍…

ഉരിയാടാനറിയാതെ,
നിന്‍സുഖ കാവ്യങ്ങള്‍
തനിയെ മറിയുന്നു
താളുകകളായ്….
കാലത്താല്‍ മായുന്ന
പ്രണയാക്ഷരങ്ങള്‍
ചൊല്ലിപ്പഠിപ്പിക്കാനെന്നെത്തും നീ…..

പതിയെ വിരിയുന്ന
പനിനീരായ് നിന്‍ മുഖം
നിത്യ വസന്തമാണെന്റെ നെഞ്ചില്‍…
ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..

5 comments:

ആര്‍ബി said...

സ്നേഹത്തെക്കുറിചെഴുതാന്‍... സ്നേഹത്തെക്കുറിച്ചു പറയാന്‍‍... സ്നേഹത്തെക്കുറിച്ച് പാടാന്‍......


എന്റെ ബ്ലോഗിലെ 25-ആം കവിത പ്രണായത്തെ കുറിച്ചു തന്നെയാവട്ടെ...!!!


എന്നെ അനുഗ്രഹിക്കുക....

ഏ.ആര്‍. നജീം said...

പ്രണയം ഒരു നൊമ്പരം തന്നെ ആരും ഇഷ്ടപ്പെടുന്ന മധുരമുള്ള നൊമ്പരം. അതിന്റെ എല്ലാ തീവൃതയോടെയും ആര്‍ബി കവിതയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

തുടര്‍ന്നും എഴുതുക.
പ്രേമത്തിന്റേയും നൊമ്പരത്തിന്റേയും ചട്ടക്കൂടുകളില്‍ നിന്നും പുറത്ത വന്ന് കൂടുതല്‍ വിഷയങ്ങള്‍ കണ്ടെത്തുക

Kunjubi said...

ആര്‍.ബി.. “നിന്നെയും കാത്തു“ എന്ന് കവിത വായിച്ചപ്പൊള്‍‍ ഒരു കാര്യം മനസ്സിലായി. നിങ്ങള്‍ എത്ര അധികം പുരോഗമിച്ചെന്നു. തീര്‍ചയായും ഇനിയും എഴുതണം. കുറെകൂടി നന്നാവും. ഇതൊരു നല്ല കവിതയാണു.“ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..“ ഈ തിരച്ചില്‍ അവസാനിക്കതിരിക്കട്ടെ. അതു ഒരു സുഖാനുഭൂതി നല്‍കുന്ന കാര്യമാണു.

heehee said...

അടിപൊളി ബ്ലോഗാശ്ണല്ലോ മോനെ?
ആര്‍ ബി.........
കവിതകള്‍ ഇഷ്ടപ്പെട്ടു....

heehee said...

അടിപൊളി ബ്ലോഗാശ്ണല്ലോ മോനെ?
ആര്‍ ബി.........
കവിതകള്‍ ഇഷ്ടപ്പെട്ടു....
i dont find a provision to add my profile name
here in the slot
http://jp-smriti.blogspot.com/