തിരികെ വിളിക്കുന്നു...


പിന്നിട്ടതെല്ലാം നൊമ്പരങ്ങള്‍...
വന്നണയുന്നതോ വെമ്പലുകള്‍...
ആരോരുമറിയാതെ,
കണ്ണീര്‍ കയങ്ങളില്‍,
ഊളിയിട്ടുഴലുന്നു-
ത്യാഗിയായ് നീ.....

കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....

വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാ‍റ്റു പോല്‍......

6 comments:

ആര്‍ബി said...

വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാ‍റ്റു പോല്‍......

Rafeeq said...

കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....


നല്ല വരികള്‍.. നന്നായിട്ടുണ്ട്‌.. :)
അതെ ശരിക്കും ത്യാഗി തെന്നെ.. :)

CHANTHU said...

എഴുതുക, വീണ്ടും വീണ്ടും എഴുതുക.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ മണലാര്യണ്യത്തില്‍ വന്നതിനു ശേഷം എന്റെ (എല്ലാവരുടെയും) മനസിനെ നോവിച്ചു കൊണ്ടിരിക്കുന്ന വാക്കുകള്‍ കടംകൊണ്ടാണ്‌ റിയാസ്‌ നീ ഈ എഴുതിയ കവിതയിലെ വരികള്‍ വളരെ ശക്തം.കുറഞ്ഞ വരികളില്‍ നീ ഈ പറഞ്ഞ കാര്യങ്ങള്‍ വലരെ സത്യവുമാണ്‌

ആര്‍ബി said...

thanks for alllll
rafeeq, chanthu, sageeer.....

thanks a lot

Musthafa said...

നന്നായിട്ടുണ്ട്.