പ്രവാസി

വാശിയാണ്
ചില നേരങ്ങളില്‍
അവള്‍ വിളിക്കട്ടെയെന്ന്
അവന്‍ വിളിക്കട്ടെയെന്ന്
അവിടുന്നാരേലുമൊരു
മിസ്സ് കാളടിക്കട്ടെ..
അങ്ങനെ ഞാനും- സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..
ഒന്നും കണ്ടില്ലേലുമവസാനം
ഞാനങ്ങോട്ട് തന്നെ വിളിക്കും
നീയെന്നെമറന്നാലും,
നിന്നെ ഞാനോര്‍ക്കുന്നുവെന്ന്,
പറയാതെ പറയും
അങ്ങനെ
ആത്മനിര്‍വൃതിയടയും...

5 comments:

ആര്‍ബി said...

അങ്ങനെ ഞാനും-
സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..


oru pravaasi

അഗ്രജന്‍ said...

അങ്ങനെ ഞാനും- സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..

പക്ഷെ ചിലരതിനെ ഈഗോ എന്നോക്കെ വിളിച്ച് തരം താഴ്ത്തും :)

ഇത്തിരിവെട്ടം said...

പറയാതെ അറിയാന്‍ കഴിയുമ്പോഴും, പറയാതെ പറയാന്‍ കഴിയുമ്പോഴുമാണ് സ്നേഹം ഏറ്റവും ആസ്വാദ്യകരമാവുന്നത്. :)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

തീര്‍ച്ചയായും,ഞാനും അങ്ങിനെയാ!.......

Anna said...

really it's nice.. I used to wait atleast for a miss call from native....