അമ്മ തല്ലുന്നത്

"അമ്മയെന്തിന്
നിങ്ങളെ തല്ലി"
മൂന്നു വാക്യത്തില്‍
ഉത്തരമെഴുതണം..

ബീരാനെഴുതി.
"ബാപ്പ വീട്ടില്‍ ബരുമ്പോ-ഞാന്‍,
നീച്ച് നില്‍ക്കാഞ്ഞതിന്..
കഞ്ഞിപാത്രം
തൊടൂക്കെറിഞ്ഞതിന്
സുബൈക്ക് നീച്ച്
നിസ്കരിക്കാത്തതിന്.."

പത്താം ക്ലാസ്സിലെ
സുനു എഴുതി,
"മഞ്ഞ പെന്‍സില്‍ മുറിച്ച്
പാതി പാറുവിനു നല്‍കിയതിന്
രാവിലെ
ഹോര്‍ലിക്സ് കുടീക്കാത്തതിന്
സ്കൂള്‍വിട്ട് വീട്ടിലോട്ട്
മഴയത്തൂടോടിയതിന്..."

എല്‍ കെ ജി യിലെ
പിങ്കുമോന്‍
കണ്ണു നിറച്ച്
മെല്ലെ പറഞ്ഞു,,
"തല്ലാനെനിക്ക് അമ്മയില്ലല്ലോ..
മമ്മിയാ തല്ലുന്നെ,
സീരിയല്‍ കാണുമ്പോ
"മമ്മീ"ന്ന് വിളിച്ചാ...."

16 comments:

ആര്‍ബി said...

"അമ്മയെന്തിന്
നിങ്ങളെ തല്ലി"
മൂന്നു വാക്യത്തില്‍
ഉത്തരമെഴുതണം..

നിങ്ങളും ഒന്ന് ശ്രമിച്ച് നോക്കു

aslu's....!!! said...

eniku kitiya thallinu orupadu reasons undu.....athu parayaan thudangiyal ninte e bloginte page thikayillaaaaa.....

shamla said...

pennaya njan thenghu kayariyyal ethammaya thalladirikka,

റ്റോംസ് കോനുമഠം said...

തല്ലാനെനിക്ക് അമ്മയില്ലല്ലോ..
മമ്മിയാ തല്ലുന്നെ,
സീരിയല്‍ കാണുമ്പോ
"മമ്മീ"ന്ന് വിളിച്ചാ...

ആര്‍ബീ,
ഉം.. രസകരമായ വരികള്‍.ഒരുപാട് ഇഷ്ടമായീ.
ആശംസകള്‍
http://tomskonumadam.blogspot.com/

mukthar udarampoyil said...

മൂന്നു വക്യത്തിലൊതുങ്ങൂല.
മാണെങ്കി ഞാനൊരു പുറം കവിയാതെ
വിവരിക്കാം..

പിന്നെ ഒരു കാര്യം..
എനിക്കമ്മയില്ല,
ഉമ്മയാ ഉള്ളത്....
തല്‍ക്കാലം
ഉമ്മ തല്ലാനുള്ള
കാരണം മതിയാവൂലൊ...

ന്റെ റിയാസെ...
അന്നെ ഞമ്മള്
സമ്മതിച്ചിരിക്കണു.

Ranjith chemmad said...

ഇഷ്ടായി...മാഷേ...

ആര്‍ബി said...

aslu, shamla, mukthar, tom, ranjith...

thanks all ...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു,ഈ കൊച്ചു കവിതയും

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

Jishad Cronic™ said...

കൊള്ളാം ....

കുമാരന്‍ | kumaran said...

അടിപൊളിയായിട്ടുണ്ട്.

Anonymous said...

nice ..

ബഷീര്‍ Vallikkunnu said...

ഇഷ്ടപ്പെട്ടു

ചേലക്കരക്കാരന്‍ said...

ചെമ്മനം ചാക്കോടെ വരികള്‍ ഓറ്‍മയില്‍ ഏത്തുന്നു

ലിച്ചി said...

good

C P CHENGALAYI said...

very nice