"നിന്റെ സൌഹൃദം പോലെ"

തോളത്ത് കൈവെച്ച്
കൈവിരല്‍ കോര്‍ത്ത്,
കൂടെ നടന്ന്..
കൂടണയുന്നേരം,
നിന്റെ വകയായിട്ടൊരു
"ബ്ലാങ്ക് എസ എം എസ്.."
പിന്നീടൊന്നിങ്ങനെയും .
“ നിന്റെ സൌഹൃദം പോലെ”..!


നടന്ന് തീര്‍ത്തതും,
കൂടെ ചിരിച്ചതും
കരഞ്ഞതും
പങ്ക് വെച്ചതും..
വെറുതെയാണെന്നോ..

അതോ
കാപട്യത്തിന്റെ
കറയില്ലാത്ത,
മുഖസ്തുതിയുടെ
വികല പൊലിവില്ലാത്ത
സൌഹൃദമെന്നോ..??
എന്ത് വായിക്കണം..

നീ തന്നെ പറ,
അടുത്ത എസ് എം എസ്സായെങ്കിലും....

6 comments:

ആര്‍ബി said...

വൈകീട്ട്
കൂടണയുന്നേരം,
നിന്റെ വകയായിട്ടൊരു
"ബ്ലാങ്ക് എസ എം എസ്.."
പിന്നീടൊന്നിങ്ങനെയും .
“ നിന്റെ സൌഹ്ര്‌ദം പോലെ”..!





വെറുതെ ഏതോ ചിന്തയില്‍ തോന്നിയത്....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ബ്ലാങ്ക് എസ്സ് എം എസ്സായാലും അതില്‍ ഒരു പാട് അര്‍ത്ഥങ്ങള്‍ കാണും “ നിന്റെ സൌഹ്ര്‌ദം പോലെ”..! നന്നായിരിക്കുന്നു

ജിപ്പൂസ് said...

നീ തന്നെ പറ അടുത്ത എസ്.എം.എസ് ആയെങ്കിലും.
പറയെടാ ചുമ്മാ ആര്‍ബീനെ വെഷമിപ്പിക്കാണ്ട് :(

Akbar said...

അടുത്തത്‌ എസ്സെമ്മെസ് ആയാലോ. കാത്തിരിക്കാം. ശുഭ പ്രതീക്ഷയോടെ.

കരീം മാഷ്‌ said...

"ബ്ലാങ്ക് ചെക്കു പോലെ (വിലമതിക്കാനാവാത്തത് ആയിരിക്കും)

Akbar said...

വീണ്ടും ഒരിക്കല്‍ കൂടി.