അറിയില്ല..!


നിന്നെങ്ങനെ-
അറിഞ്ഞു ഞാന്‍...??
അറിയില്ല..!
പിന്നെങ്ങനെ-
അടുത്തു നാം..??
അറിയില്ല..!
നിനക്കായ് ഞാനും,
എനിക്കായ് നീയും
കരഞ്ഞുവോ..??
അറിയില്ല..!
നിന്‍ സാമീപ്യം ഞാനും,
എന്നെ നീയും,
ആശിപ്പോ ഇന്ന്..?
അറിയില്ല..!
ഇനിയിവയ്ക്കുത്തരം കാണാതെ,,
വീണ്ടുമെങ്ങനെ നാമൊന്നിക്കും?
അക്കരെയിക്കരെ വ്ര്`ഥാ-
അലയുകയല്ലാതെ..

6 comments:

ആര്‍ബി said...

ഇനിയിവയ്ക്കുത്തരം കാണാതെ,,
വീണ്ടുമെങ്ങനെ നാമൊന്നിക്കും?
അക്കരെയിക്കരെ വ്ര്`ഥാ-
അലയുകയല്ലാതെ..

സുല്‍ |Sul said...

ആര്‍ക്കുമൊന്നുമറിയില്ല
എന്നു നടിക്കുന്നതല്ലേ
എല്ലാ നാട്യങ്ങളും അഴിച്ചു വച്ച്
ഒരിക്കല്‍ നാം കാണും
അന്നു നാമറിയും
നാം അറിഞ്ഞിരുന്നെന്ന്.

-സുല്‍

e- പണ്ടിതന്‍ said...

അറിയണം അറിയാതെ എവിടെ പോകാനാ? അല്ലെ ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

റിയാസ്,

ഒരു കവിതയുടെ തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ എനിക്ക് ഇതില്‍ കവിത കാണുവാന്‍ കഴിയുന്നില്ല!

അവസാനവരി”അക്കരെയിക്കരെ വൃഥാ അലയുകയല്ലാതെ“
എന്നത് മുന്‍പ് പറഞ്ഞ എല്ലാവരികളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടല്ലോ?

കാരണം വൃഥാ അലയുകയാണ് നിങ്ങള്‍ രണ്ടുപേരുമെങ്കില്‍ ഇനിയും സമയമുണ്ടല്ലോ?ഈ ചോദ്യങ്ങള്‍ക്ക് ഉത്തരത്തിനായ്!

ഞാന്‍ തുറന്നു പറഞ്ഞതിന്നാല്‍ ഈ ഉള്ളവനോട് വിരോധം തോന്നരുത്.ഇനി തോന്നിയാല്‍ ക്ഷമിക്കുക!

എന്ന്
സുഹൃത്ത്
മുഹമ്മദ് സഗീര്‍

ആര്‍ബി said...

സഗീര്‍,, വരികള്‍ മുഴുവന്‍ വായിക്കൂ...
മുമ്പു പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാത്ത പക്ഷം വ്ര്`ഥാ അലയേണ്ടി വരും എന്നാണു മനസ്സുകൊണ്ട് ഉദ്ദേശിച്ച്ത്,, അതു വരികളില്‍ അവതരിപ്പിച്ചു എന്നാണ് എന്റെ വിശ്വാസം...

സമയമുണ്ട്.. എലാത്തിനും,, അങ്ങനെ ഉത്തരം കണ്ടെത്തുമ്പോഴേ... പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും സാധിക്കൂ എന്ന് എന്റെ പക്ഷം...

അല്ലെങ്കില്‍ ഇതുപോലെയവേണ്ടി വരും.....


അഭിപ്രായം നല്‍കിയവര്‍ക്കു ഒരായിരം നന്ദി,....

lakshmy said...

ഉത്തരങ്ങൾ കണ്ടെത്തണം, വല്ലാതെ വൈകുന്നതിൻ മുൻപ്

ആശംസകൾ