നടുവേ ഓടുമ്പോള്‍..

മധ്യത്തിലൂടോടാനായിരുന്നു
എന്നുമിഷ്ടം..
ശല്യമായിട്ടാരും
പിന്നില്‍ ഹോണാടിക്കില്ല,
ഇടതോ വലതോ മാറാന്‍,
കണ്ണു ചിമ്മിക്കണം..
മടി -
അതിനൊട്ടനുവദിക്കുന്നുമില്ല..!

ഇടത്തോടുന്ന ഹമ്മര്‍,
എന്നെക്കാളേറെ മുമ്പിലാണ്,
വലത്തോടൂന്ന,
നരച്ച
മേര്‍സിഡിസ്,
ഏറെ പിന്നിലും...
ഗര്‍വ്വോടെ,
ഇടത് മാറുമ്പോള്‍,
പാഞ്ഞുവന്ന,
ലാന്റ് ക്രൂസിയറിനടിയില്‍
പിടഞ്ഞു..
തിമിരം ബാധിച്ച
കണ്ണുകള്‍ തന്നെ പ്രശ്നം..

ഓര്‍ക്കണമായിരുന്നു,
എന്റെയും അവന്റെയും
ചോരത്തിളപ്പിലെ
അന്തരം..

12 comments:

ആര്‍ബി said...

നാടോടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലൊ.. അവനവന്റെ പ്രായമെങ്കിലും പരിഗണിക്കണ്ടേ...

Unknown said...

ചോരതിളപ്പിലെ അന്തരം ഒരു വലിയ സത്യമാണ്.

കരീം മാഷ്‌ said...

എനിക്കു നിലം തൊടാതെ പറക്കാനായിരുന്നു എന്നും ഇഷ്ടം.
ആഗ്രഹങ്ങൾക്കു ടാക്സ് കൊടുക്കേണ്ടല്ലോ!

Rasheed Chalil said...

അറിയേണ്ടത് അറിയേണ്ട സമയത്ത് അറിയില്ലെ(ന്ന് നടിക്കു)ന്നത് തന്നെയല്ലേ പ്രശ്നങ്ങളുടെ കാതല്‍.

നടുവെ ഓടിയാല്‍ കൂടെ ഓടാം.. പിന്നിലായാല്‍ പഴി കേള്‍ക്കേണ്ടി വരും... മുമ്പിലായാല്‍ ആരോഗ്യത്തെ കുറിച്ച് ജാഗ്രത വേണം ... എപ്പഴും.

പാവപ്പെട്ടവൻ said...

ചോരത്തിളപ്പിലെഅന്തരം ഓര്‍ക്കണം ഓര്‍ത്തിരിക്കുവാന്‍

Ranjith chemmad / ചെമ്മാടൻ said...

ചോരത്തിളപ്പിലെ
അന്തരം..!!!1

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നല്ല നിലവാരം പുലര്‍ത്തി ഒപ്പം ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.

Anil cheleri kumaran said...

..അതിനൊട്ടനുവധിക്കുന്നുമില്ല..
അനുവാദം അല്ലേ ശരി?

കവിത ഇഷ്ടപ്പെട്ടു.

ആര്‍ബി said...

കുമാരാ..., നന്ദി. വന്നതിനും കമന്റിയതിനും തെറ്റു ചൂണ്ടിക്കാണിച്ചതിനും ...
തിരുത്തി....

ആര്‍ബി said...

commentiya ellaarkum special thnkx

rajan vengara said...

വ്യത്യസ്ഥ ചിന്തകള്‍..കാഴ്ച്ചക്കൊണുകള്‍..നന്നായിട്ടൂണ്ട്..ഭാവുകങ്ങള്‍..

Akbar said...

ഓര്‍ക്കണമായിരുന്നു,
എന്റെയും അവന്റെയും
ചോരത്തിളപ്പിലെ
അന്തരം..

കുറഞ്ഞ വരികളില്‍ ഉള്ളില്‍ തറക്കുന്ന വാക്കുകളില്‍ ഒരു ദുരന്തത്തിന്റെ - അപകടത്തിന്റെ- ആകെ ചിത്രം. ആര്ബി. മനോഹരമായി എഴുതാന്‍ താങ്കള്‍ക്കു കഴിഞു.