മൂട്ടകള്‍

ഒരിറ്റ് ചോരക്കായി
മൂട്ടകളെന്റെ
ഉറക്കം കെടുത്തുന്നു.
വെളിച്ചത്തിലാവാഞ്ഞിട്ടോ
പേടിച്ചിട്ടോ,
അവ
ഇരുളിനെ പുല്‍കുന്നു.
ബെഡ്ഡിനടിയില്‍
ബെഡ്ഡ് ഷീറ്റിനു പിറകില്‍
ബ്ലാങ്കെറ്റിന്‍ മടക്കില്‍
ഇരുട്ടില്‍ നിന്നിരുട്ടിലേക്കോടുന്നു
മൂട്ടകള്‍

ചൂടേല്പിച്ചു
ഡെറ്റോള്‍ തളിച്ചു
ഉറക്കമിളച്ചു-ഞാനും.
ചോര നിറഞ്ഞ്
വീര്‍ത്ത വയറുള്ള
വമ്പന്‍ മൂട്ടകള്‍
മാസ്കിങ് ടാപ്പില്‍
ഞെരിഞ്ഞമര്‍ന്നു
എന്നിട്ടും വേരറ്റില്ല..
ഇനി
ബോംബ് തന്നെ ശരണം..!!!

12 comments:

ആര്‍ബി said...

മാവോവാദികള്‍..!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ബോംബില്ലാതെ തന്നെ കാര്യം നടക്കും.ആ ബോംബിനു ചിലവാക്കുന്ന തുകയെക്കാളും കുറവു മതിയാകും.ഒരു പുതിയ കട്ടിലും,ബെഡും,ബ്ലാങ്കറ്റും വാങ്ങിയാല്‍ മതി.എന്നിട്ട് ആ പഴയതങ്ങു കളഞ്ഞേക്കുക.ദൂരെ!....

saju john said...

കവിതയൊന്നും എനിക്കു വഴങ്ങുകയുമില്ല, ഒപ്പം ഉത്തരാധുനികകവിത വ്യാഖാനിച്ച് അതില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഇല്ല.

എന്നിരുന്നാലും ചോദിക്കട്ടെ ഇത് “മാവോയിസ്റ്റുകള്‍ക്കെതിരെ....വ്യോമാക്രമണം” നടത്തുമെന്നുള്ള കേന്ദ്രത്തിന്റെ വാര്‍ത്തക്കുറിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ കവിതയാണോ?


ഓ.ടോ.

ഈ കവിത “സൈബര്‍ജാലകത്തില്‍” “മൂട്ടകള്‍ - നട്ടപ്പിരാന്തന്‍” എന്ന പേരില്‍ കിടക്കുന്നുണ്ട്. അങ്ങിനെ ഞാനോരു പോസ്റ്റും ഇട്ടിട്ടുമില്ല. അപ്പോള്‍ അവിടെനിന്നും ആരാ മൂട്ടകള്‍ എഴുതിയതെന്ന് തപ്പിപ്പിടിച്ച് വന്നപ്പോഴോണ് “ആര്‍ബിയുടെ” ഈ പോസ്റ്റില്‍ വന്നത്.

നല്ല കവിതകള്‍ എഴുതാന്‍ ഇനിയും കഴിയട്ടെ.

സ്നേഹത്തോടെ........ നട്ട്സ്

Unknown said...

daily kulikkuka ,Karyam Nisaram

MT Manaf said...

ബോംബു വെച്ചിട്ടൊന്നും കാര്യമില്ല ഹെ
ഭരണഘടനയുടെ താളുകള്‍ തിന്നാന്‍ കൊടുക്ക്
എന്നാ ചോരകുടി നിര്‍ത്തും!

C.K.Samad said...

ആര്‍ബി...
വളരെ കഷ്ടപെട്ട്, ബസ്സ്‌ പിടിച്ചാണ് ഇവിടെത്തിയത്. കഥയും, കവിതയും ദഹിക്കാത്ത കൂട്ടത്തിലാണ്.... അതിനുള്ള വിവരമില്ലെന്ന് പറയുന്നതാവും ശരി. ആശംസകള്‍.
ഇനിയും വരാം...

ആര്‍ബി said...

ഇതിലെ വന്നതിനും കമന്റിയതിനും നന്ദി..

സഗീര്‍, ഷൗകത്ത്, മനാഫ്,സമദ്. നട്ട്സ്


@നട്ട്സ്

അങ്ങനെയൊന്ന് വെറുതെ ചിന്തിച്ചു .. അത്രെ ഉള്ളൂ.. വ്യക്തമാക്കാന്‍ സാധിച്ചോ എന്നറീയില്ല

ഗുല്‍മോഹര്‍... said...

nannayi tto '
aashamsakal

Chandalabikshuki said...

Hi Riyas, gr8 kavitha, I am sure, bomb is the only way to get rid of from this troble :). its proven!!

tasleemali said...

ഹ ഹ ഹ ..മൂട്ടകളെ കൊല്ലരുത്...അവര്‍ക്കും ജീവിക്കണ്ടേ...ആര്‍ബി...കൊള്ളാം കേട്ടോ..കവിത..