നിര്‍ഭയം

നിര്‍ഭയനായിരുന്നേല്‍
ഞാന്‍,
"മൂകത"യെ പ്രണയിക്കും
മന്‍സ്സിലെ
ദു:ഖവും
സ്വപ്നവും
പങ്കുവെച്ച്
അവളോട് കൊഞ്ചും..

മൃദുവാം മടിയില്‍
തലചായ്ച്ചുറങ്ങും
പതിഞ്ഞ
നിശ്വാസമേറ്റുണരും
പരുക്കനൊച്ചക്കും
വാക്കിനും
വിട നല്‍കി
ഏകാന്തതയുടെ
കളിത്തോഴനാകും..

5 comments:

ആര്‍ബി said...

മൂകതയേ
നിന്നെ ഞാനിത്ര ഭയക്കുന്നതെന്തിന്??


"നിര്‍ഭയനായിരുന്നേല്‍ " ആശയത്തിന് കടപ്പാട്.. ടോസ്റ്റ് മസ്റ്റേര്‍സ് ക്ലബ് മീറ്റിങ്ങ്.. (ഷുഹൈബ്)

ആര്‍ബി said...
This comment has been removed by the author.
Naseef U Areacode said...

ഏകാന്തത ചിലപ്പോള്‍ വളരെ നല്ലതും മറ്റുചിലപ്പോള്‍ വളരെ ബോറിങ്ങുമാണ്


നന്നായിട്ടുണ്ട്.. ആശംസകള്‍

അനീസ said...

all poems are nyz

Neetha said...

മൂകത മൃദു ആണെന്ന് ആരു പറഞ്ഞു ?
മൂകതയുടെ ഇരുളിൽ ഹൃദയ മിടിപ്പുകൾ പോലും മാറ്റൊലി കൊള്ളും